# ഇത് പ്രേമലു നായികയുടെ ലുക്ക് അല്ലേ; ചോദ്യം നേരിട്ട് മഹിമ നമ്പ്യാര്‍, നടിയുടെ ‘ക്യൂട്ട്’ മറുപടി

- Link: https://ml.b4blaze.com/film-news/mamitha-baiju-premalu-look-question-to-mahima-nambiar
- Published: 2024-04-11T14:20:36+05:30
- Author: Ajay

ആര്‍ഡിഎക്സിന്‍റെ വമ്പൻ വിജയത്തിന് ശേഷം ജയ് ഗണേഷിലൂടെ അതാവര്‍ത്തിക്കാമെന്നുള്ള പ്രതീക്ഷയിലാണ്
മഹിമ നമ്പ്യാര്‍. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. ഇന്ന് റിലീസ് ചെയ്ത ചിത്രത്തിന്‍റെ
ഷോ കാണാൻ മഹിമയും ജയ് ഗണേഷ് ടീമും തീയറ്ററില്‍ എത്തിയിരുന്നു.

മഹിമയുടെ പുത്തൻ ലുക്കാണ് എല്ലാവരെയും ആകര്‍ഷിച്ചത്. വൻ വിജയമായി മാറിയ പ്രേമലു സിനിമയില്‍
മമിത ബൈജു അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ ഹെയര്‍ സ്‌റ്റൈലുമായി സാമ്യമുള്ള ലുക്കിലാണ്
മഹിമ എത്തിയത്. ഇത് മമിതയുടെ ലുക്ക് അല്ലേയെന്ന് മഹിമയോട് ചോദ്യവും വന്നു.

>  
> View this post on Instagram
>  
> [A post shared by Shaji Pappan (@shajipappanofficial_)](https://www.instagram.com/reel/C5mypTLyw10/?utm_source=ig_embed&utm_campaign=loading)

മമിത ക്യൂട്ട് അല്ലേ. ഇതൊരു ചേഞ്ചിന് വേണ്ടി ട്രൈ ചെയ്തതാണ് എന്നായിരുന്നു മഹിമയുടെ
മറുപടി. എപ്പോഴും ഒരേപോലെ വേണ്ടല്ലോ എന്നതുകൊണ്ടാണെന്നും നടി പറഞ്ഞു. രഞ്ജിത്ത് ശങ്കർ
തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്ന ‘ജയ് ഗണേഷ്’ ഡ്രീംസ് എൻ ബിയോണ്ട്, ഉണ്ണിമുകുന്ദൻ
ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കറും ഉണ്ണിമുകുന്ദനും ചേർന്നാണ് നിർമ്മിക്കുന്നത്.
ഗണേഷ് എന്ന സൂപ്പർ ഹീറോയുടെ കഥയാണ് ചിത്രം പറയുന്നത്. മഹിമ നമ്പ്യാരാണ് നായിക. ജോമോൾ,
ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും
ചിത്രത്തിലുണ്ട്. ‘മാളികപ്പുറം’ത്തിന് ശേഷം തിയറ്ററുകളിലെത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രമാണിത്.
