# ആറരക്കോടി ആസ്തി വിവരം വാര്‍ത്തകളില്‍ നിന്ന് കേട്ട് ഞെട്ടി മമിത..!!

- Link: https://ml.b4blaze.com/film-news/mamitha-fake-news
- Published: 2022-01-11T09:05:29+05:30
- Author: Rahul

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച നടിയാണ് മമിത ബൈജു.
തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ക്ക് ശേഷം ഗിരീഷ് സംവിധാനം ചെയ്ത ‘സൂപ്പര്‍ ശരണ്യ’ ചിത്രത്തിലൂടെ
വീണ്ടും പ്രേക്ഷകര്‍ക്ക് സുപരിചിതയായ മമിത ബൈജു ഇപ്പോഴിതാ സാഷ്യല്‍ മീഡിയയില്‍ ഇടം 
നേടുകയാണ്. അനശ്വരയാണ് ചിത്രത്തിലെ പ്രിധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
അനശ്വരയുടെ സുഹൃത്തിന്റെ കഥാപാത്രം മമിത വളരെ നന്നായി തന്നെ ചെയ്തിരിക്കുന്നു. അതിനാല്‍
തന്നെ ആരാധകരെല്ലാം പറയുന്നു മമിതയും സൂപ്പറാണ്. ഇപ്പോഴിതാ താരത്തിന്റെ സ്വത്ത് വിവരങ്ങളെ
കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ കേട്ട് പ്രേക്ഷകര്‍ ഞെട്ടിയിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mamitha-Baiju-Malayalam-
actress-photos-250x300.jpg?resize=880%2C1056&ssl=1)

താരത്തിന് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ആറരക്കോടി ആസ്തി ഉണ്ടായിട്ടുണ്ടെന്നും പ്രായം
25 വയസ്സാണെന്നും ആണ് ചില മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍
കേട്ട് മമിത പോലും ഞെട്ടി എന്നതാണ് സത്യം. പ്രേക്ഷകര്‍ക്കിടയില്‍ ചര്‍ച്ചയായതോടെ ഗോസിപ്പുകളെ
കുറിച്ച് മമിത തന്നെ പ്രതികരിക്കുകയാണ് ഇപ്പോള്‍…. തനിക്ക് ആറര കോടിയുടെ ആസ്തി ഉണ്ടെന്നും
പ്രായം 25 ആണെന്നുമൊക്കെ അറിഞ്ഞു എന്നും ഇത് തന്നെ ഞെട്ടിച്ചെന്നുമാണ് താരം പറയുന്നത്.
ഒരു ചാനല്‍ അഭിമുഖത്തിലാണ് മമിത ഇക്കാര്യം വെളിപ്പെടുത്തിയത്. ‘എന്റെ ആസ്തി 6.5 കോടിയാണെന്ന്.
അത് കേട്ട് ഞാന്‍ തന്നെ ഞെട്ടി പോവുകയായിരുന്നു. അതില്‍ തന്നെ എന്റെ പ്രായം 25 ആണെന്നാണ്
പറയുന്നത്. ഇതൊക്കെ എവിടെ നിന്ന് കണ്ടെത്തി, ആര് എഴുതുന്നു എന്ന് എനിക്കറിയില്ല’ മമിത
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/Mamitha-Baiju-actress-
wiki-age-family-height-movies-300x218.jpg?resize=976%2C709&ssl=1)

ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ മമിത സിനിമയില്‍ എത്തുന്നത്. അച്ഛന്റെ സുഹൃത്തു വഴിയാണ്
സിനിമയിലേയ്ക്ക് ക്ഷണം കിട്ടുന്നത്. ആദ്യം അത്ര താത്പര്യമുണ്ടായിരുന്നില്ലെങ്കിലും 
ഇപ്പോള്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹമെന്നും നടി പറഞ്ഞിരുന്നു. 2017ല്‍ പുറത്ത്
ഇറങ്ങിയ ‘സര്‍വോപരി പാലാക്കാരന്‍’ എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തെത്തിയ മമിത പിന്നീട്‘
വരത്തന്‍’, ‘ഹണീ ബീ 2’, ‘വികൃതി’ എന്നിങ്ങനെ മികച്ച ചിത്രങ്ങള്‍ ചെയ്തിരുന്നു. ഓപ്പറേഷന്‍
ജാവയിലൂടെയാണ് മമിത പ്രേക്ഷകരുടെ ഇടയില്‍ നേടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ‘ഖോ ഖോ എന്ന
ചിത്രവും ശ്രദ്ധേയമായി.
