# ‘മമിതയ്ക്ക് മാത്രമായൊരു എനർജിയുണ്ട്, മറ്റാർക്കും ആ വേഷം അത്ര മികച്ചതാക്കാൻ കഴിയില്ല’; നടി മമിത ബൈജുവിനെ പ്രശംസിച്ച് മേഘന രാജ്

- Link: https://ml.b4blaze.com/film-news/mamitha-has-a-unique-energy-no-one-else-could-have-portrayed-that-role-as-effectively-meghna-raj-praises-actress-mamitha-baiju
- Published: 2026-11-05T19:14:10+05:30
- Author: Soorya S

നടി മമിത ബൈജുവിന്റെ അഭിനയശൈലിയെയും പ്രകടനത്തെയും വാനോളം പുകഴ്ത്തി നടി മേഘന രാജ്.
സൂര്യയും മമിതയും പ്രധാന വേഷത്തിലെത്തിയ ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന സിനിമ കണ്ടെന്നും,
ചിത്രത്തിലെ മമിതയുടെ പ്രകടനം തന്നെ ഏറെ ആകർഷിച്ചെന്നും മേഘന വ്യക്തമാക്കുന്നു. സിനിമ
എക്സ്പ്രസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം മമിതയെക്കുറിച്ചുള്ള തന്റെ 
പ്രശംസ പങ്കുവെച്ചത്.

‘വിശ്വനാഥ് ആൻഡ് സൺസ്’ സിനിമയിലെ മമിതയുടെ കഥാപാത്രം വളരെ റിഫ്രഷിംഗ് ആയിരുന്നുവെന്നും
ആ വേഷത്തിന് തന്റേതായ പ്രത്യേക എനർജി നൽകാൻ മമിതയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും മേഘന പറയുന്നു.
തനിക്ക് ഒരിക്കലും ആ കഥാപാത്രം അത്രയും മികച്ചതാക്കാൻ കഴിഞ്ഞെന്നു വരില്ലെന്നും, സമീപകാലത്ത്
താൻ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്ത്രീ കഥാപാത്രങ്ങളിൽ ഒന്നാണതെന്നും മേഘന കൂട്ടിച്ചേർത്തു.
കൂടാതെ കേരളവുമായുള്ള തന്റെ വൈകാരിക അടുപ്പത്തെക്കുറിച്ചും മലയാള സിനിമ നൽകിയ പിന്തുണയെക്കുറിച്ചും
താരം അഭിമുഖത്തിൽ മനസ്സുതുറന്നു.