# ‘മമ്മൂക്ക’ ഇനി കാനഡയില്‍ കുതിച്ചു പായും!!! കാറിന് സൂപ്പര്‍താരത്തിന്റെ പേര് നല്‍കി നിര്‍മ്മാതാവ്

- Link: https://ml.b4blaze.com/film-news/mammookka-car-at-canada
- Published: 2024-04-14T15:34:48+05:30
- Author: Anu

മമ്മൂട്ടിയുടെ കരിയറിലെ തന്നെ വന്‍ വിജയമായിരുന്നു വൈശാഖ് സംവിധാനം ചെയ്ത ചിത്രം മധുര
രാജ. നെല്‍സണ്‍ ഐപ്പായിരുന്നു ചിത്രം നിര്‍മ്മിച്ചത്. 2018ല്‍ തിയ്യേറ്ററിലെത്തിയ ചിത്രം
നെല്‍സണ്‍ ഐപ്പാണ് നിര്‍മ്മിച്ചത്. ഇപ്പോഴിതാ നെല്‍സണ്‍ പങ്കുവച്ച പുതിയ പോസ്റ്റാണ്
ശ്രദ്ധേയമാകുന്നത്.
  കാറിന് മമ്മൂട്ടിയുടെ പേര് നല്‍കിയ സന്തോഷവാര്‍ത്തയാണ് നെല്‍സണ്‍
പങ്കുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ മകന്‍ കാനഡയില്‍ വാങ്ങിയ പുതിയ കാറിന്റെ നമ്പര്‍
പ്ലേറ്റിലാണ് ‘മമ്മൂക്ക’ എന്നുള്ളത് ഫെയ്‌സ്ബുക്കിലൂടെയാണ് നെല്‍സണ്‍ സന്തോഷ ചിത്രം
പങ്കുവച്ചത്. കാനഡയിലെ കിയയുടെ ഷോറൂമില്‍ നിന്നെടുത്തതാണ് ചിത്രം. കാനഡയിലെ ‘മമ്മൂക്ക
കാര്‍’ ആരാധകലോകം ഏറ്റെടുത്തുകഴിഞ്ഞു.
