# അത് കേട്ടപ്പോൾ ശരിക്കും പേടി തോന്നി എന്ന് മമ്മൂട്ടിയോട് അവതാരിക

- Link: https://ml.b4blaze.com/film-news/mammootty-about-kathal
- Published: 2023-11-23T06:59:55+05:30
- Author: Devika

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ നായികയായി എത്തുന്നത്
ജ്യോതികയാണ്. ഏറെ വര്ഷങ്ങള്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരികെ എത്തുന്നു എന്ന പ്രത്യേകത
ചിത്രത്തിന് ഉണ്ട്. മാത്രമല്ല, ജ്യോതിക ആദ്യമായിട്ടാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നതും.
ഇപ്പോൾ കാതൽ ചിത്രത്തിന്റെ പ്രമോഷൻ പരിപാടികളിൽ സജീവമായി പങ്കെടുക്കുകയാണ് മമ്മൂട്ടി.
ഇത്തരത്തിൽ ഒരു പ്രമോഷൻ പരുപാടിയിൽ മമ്മൂട്ടിയോട് അവതാരിക ചോദിച്ച ചോദ്യവും അതിനു മമ്മൂട്ടി
നൽകിയ മറുപടിയുമാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. കാതൽ സിനിമയുടെ ട്രൈലറിന്റെ
ക്ളൈമാക്സിൽ ഒരു ഡയലോഗ് ഉണ്ട്. താൻ അധികം ആരോടും സംസാരിക്കാത്ത ഒരാൾ ആണെന്നും കല്യാണം
കഴിഞ്ഞിട്ട് പത്തിരുപത് വര്ഷം ആയില്ലേ ഇനി എന്ത് സംസാരിക്കാൻ ആണ് എന്നും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mammootty2-2.jpg?
resize=1072%2C616&ssl=1)

ഈ ഡയലോഗിന് കുറിച്ച് ആയിരുന്നു അവതാരിക അഭിമുഖത്തിൽ മമ്മൂട്ടിയോട് ചോദിച്ചത്. ട്രൈലറിന്റെ
അവസാനം കണ്ടപ്പോൾ ശരിക്കും പേടിച്ച് പോയി എന്നാണ് അവതാരിക താരത്തിനോട് പറയുന്നത്. കല്യാണം
കഴിച്ചതാണോ എന്നാണ് മമ്മൂട്ടി അവതാരികയോട് തിരിച്ച് ചോദിച്ചത്. ചെറുതായിട്ട് കഴിച്ചു
എന്നാണ് മമ്മൂട്ടിയുടെ ചോദ്യത്തിന് അവതാരിക പറഞ്ഞ മറുപടി. അത് കേട്ട് ചിരിക്കുകയാണ്
മമ്മൂട്ടി ചെയ്തത്. ചെറുതായിട്ട് വിവാഹം കഴിച്ചെന്നോ? അപ്പോൾ വലുതായിട്ട് ഇനി എപ്പോഴാ
വിവാഹം കഴിക്കുന്നത് എന്നാണ് മമ്മൂട്ടി തിരിച്ച് ചോദിക്കുന്നത്. വിവാഹം കഴിച്ച ഒരു 
വ്യക്തി എന്ന നിലയിൽ ആ ഡയലോഡ് കേട്ടപ്പോൾ പേടി തോന്നി എന്നാണു അവതാരിക പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/11/mammootty2-1.jpg?
resize=911%2C530&ssl=1)

ഭർത്താവ് വന്നിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അവതാരിക ഉണ്ട് എന്നാണു പറഞ്ഞത്. ഉടനെ മമ്മൂട്ടി
അവതാരികയുടെ ഭർത്താവിനെ വിളിച്ച് എന്നും രാവിലെ ഒരു മണിക്കൂർ ഭാര്യയോട് സ്ഥിരമായി സംസാരിച്ചോണം
എന്ന് ഭീക്ഷണിയുടെ സ്വരത്തിൽ പറയുകയായിരുന്നു. എന്നിട്ട് ഞാൻ എല്ലാം പറഞ്ഞു സെറ്റ് 
ആക്കിയിട്ടുണ്ട് എന്നും പേടിക്കേണ്ട കാര്യമില്ല എന്നും അവതാരികയോട് ചിരിച്ച് കൊണ്ട്
പറയുകയായിരുന്നു. തന്റെ കല്യാണം കഴിഞ്ഞിട്ട് പത്ത് നാൽപ്പത് കൊല്ലം ആയെന്നും ഇത് വരെ
തങ്ങൾ അങ്ങനെ സംസാരിക്കാതെ ഇരുന്നിട്ടില്ലെന്നും വേണ്ടതും വേണ്ടാത്തതുമായ പല കാര്യങ്ങളും
സംസാരിക്കാറുണ്ട് എന്നും ഞങ്ങൾ രണ്ടു പേരും മാത്രമല്ലേ ഉള്ളു, അപ്പോൾ പിന്നെ വേറെ ആരോട്
സംസാരിക്കാൻ ആണെന്നുമാണ് മമ്മൂട്ടി പറയുന്നത്.
