# ദുല്‍ഖറിനൊപ്പം ഒരു സിനിമ..! ഇപ്പോഴെങ്കിലും മമ്മൂക്ക ഉത്തരം നല്‍കിയല്ലോ..!

- Link: https://ml.b4blaze.com/film-news/mammootty-about-movie-with-dulquer-salmaan
- Published: 2022-10-04T14:26:28+05:30
- Author: Sreekumar

മമ്മൂക്കയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നൊരു സിനിമ മലയാളികളുടെ എക്കാലത്തേയും വലിയൊരു
ആഗ്രഹമാണ്. പലതവണ ദുല്‍ഖറിനോട് അഭിമുഖങ്ങളില്‍ ഈ ചോദ്യം പലരും ആവര്‍ത്തിച്ച് ചോദിച്ചിട്ടുമുണ്ട്.
എന്നാണ് മകനും വാപ്പച്ചിയും ഒന്നിച്ച് ഒരു സിനിമയില്‍ എത്തുക എന്ന്.. അന്നെല്ലാം.. 
അത് വാപ്പച്ചിയോട് തന്നെ ചോദിക്കണം എന്നായിരുന്നു ദുല്‍ഖറിന്റെ മറുപടി. ഇപ്പോഴിതാ മമ്മൂക്കയോട്
നേരിട്ട് തന്നെ ഒരു കൊച്ചിക്കാരി ആരാധിക ആ ചോദ്യം ചോദിച്ചിരിക്കുകയാണ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mammootty-latest-.
jpg?resize=1000%2C1501&ssl=1)

തന്റെ ഏറ്റവും പുതിയ സിനിമയുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു
അദ്ദേഹം. മമ്മൂക്കയും ദുല്‍ഖറും ഒന്നിച്ചൊരു സിനിമ എന്ന് ഉണ്ടാകും എന്ന് അറിയാന്‍ വളരെ
ആഗ്രഹമുണ്ട്… അങ്ങനെ ഒരു സിനിമ വരില്ലേ.. വാപ്പച്ചിയും മകനും ഒന്നിച്ചൊരു സിനിമ ഞങ്ങള്‍
മലയാളികള്‍ ഭയങ്കരമായി ആഗ്രഹിക്കുന്നുണ്ട്.. എന്നായിരുന്നു മമ്മൂക്കയോട് ആരാധികയുടെ
ചോദ്യം.. ഉടനെ.. ദുല്‍ഖര്‍ വീട്ടില്‍ തന്നെ ഉണ്ടല്ലോ..കുഴപ്പമൊന്നും ഇല്ലെന്ന് ആയിരുന്നു
മമ്മൂക്കയുടെ രസികന്‍ മറുപടി. വീണ്ടും ഇത് അറിയുക അല്ലെങ്കില്‍ നിങ്ങളെ ഒരുമിച്ച് കാണുക
എന്നത് വലിയ ആഗ്രഹം ആണെന്ന് പറഞ്ഞപ്പോള്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/mammootty-and-dq.
jpg?resize=1280%2C720&ssl=1)

ഞങ്ങള്‍ വാപ്പയും മകനും ആണല്ലോ… പിന്നെന്ത് അഭിനയിക്കാനാണ് അതൊക്കെ.. എന്നും അദ്ദേഹം
ചിരിച്ചുകൊണ്ട് മറുപടി നല്‍കി.. എന്തായാലും അങ്ങനെ ഒരു അവസരം വന്നാല്‍ നോക്കാം എന്നാണ്
അദ്ദേഹം പറഞ്ഞിരിക്കുന്നത്. വാപ്പച്ചിയുടെ കൂടെ ഒരു സിനിമ ചെയ്യുക എന്നത് എന്റെ കരിയറിലെ
വലിയൊരു ആഗ്രഹം തന്നെ ആണെന്ന് ദുല്‍ഖറും പറഞ്ഞിരുന്നു.,

![Mammootty-(2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cropped-
Mammootty-2-1.jpg?resize=640%2C853&ssl=1)

എന്നാല്‍ അത് എപ്പോള്‍ സംഭവിക്കും എന്ന് എനിക്ക് അറിയില്ല എന്നും വാപ്പച്ചിയോട് തന്നെ
അത് ചോദിക്കണം എന്നുമാണ് ദുല്‍ഖര്‍ പറഞ്ഞിരുന്നത്. അതേസമയം, മമ്മൂക്കയുടെ റോഷാക്ക് 
എന്ന ചിത്രം റിലീസ് ദിനത്തോട് അടുക്കുകയാണ്. കിംഗ് ഓഫ് കൊത്തയാണ് ദുല്‍ഖര്‍ ചെറിയ ഇടവേളയ്ക്ക്
ശേഷം മലയാളത്തിലേക്ക് തിരിച്ച് എത്തുന്ന ഏറ്റവും പുതിയ സിനിമ.
