# ഇന്ത്യന്‍ സിനിമയുടെ അഭിമാനം, അത്ഭുതകരമായ നേട്ടം!! കാനിലെ ഇന്ത്യന്‍ താരങ്ങളെ അഭിനന്ദിച്ച് മമ്മൂട്ടിയും മോഹന്‍ലാലും

- Link: https://ml.b4blaze.com/film-news/mammootty-and-mohanlal-congratulates-cannes-indian-stars
- Published: 2024-05-26T16:12:53+05:30
- Author: Anu

കാനിലെ ഇന്ത്യന്‍ സിനിമയുടെ അഭിമാന താരങ്ങളെ അഭിനന്ദിച്ച് താരരാജാക്കന്മാരായ മമ്മൂട്ടിയും
മോഹന്‍ലാലും. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷമാണെന്നും അത്ഭുതകരമായ നേട്ടമാണെന്നും
താരങ്ങള്‍ സോഷ്യലിടത്ത് കുറിച്ചു. ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ് എന്ന ചിത്രമാണ് കാനില്‍
ഇന്ത്യന്‍ സിനിമയുടെ യശസ്സുയര്‍ത്തിയത്.

പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യ പ്രഭ, ഛായാ കദം തുടങ്ങി ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്
സിനിമയുടെ എല്ലാ ടീമിനും അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനം പകരുന്നു. 
എന്തൊരു അത്ഭുതകരമായ നേട്ടം, മമ്മൂട്ടി കുറിച്ചു.
  ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാന നിമിഷം
സമ്മാനിച്ച പായല്‍ കപാഡിയ, കനി കുസൃതി, ദിവ്യപ്രഭ, ഛായാ കദം, ‘ഓള്‍ വി ഇമാജിന്‍ ആസ്
ലൈറ്റ്’ന്റെ എല്ലാ അണിയറപ്രവര്‍ത്തകരും മഹത്വത്തില്‍ തിളങ്ങുകയാണ്. #Cannes2024ല്‍ 
ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയതിന് അനസൂയ സെന്‍ഗുപ്തയ്ക്കും പ്രഗത്ഭനായ സന്തോഷ് ശിവനും
നിറഞ്ഞ സ്‌നേഹവും നന്ദിയും- എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

പായല്‍ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഗോള്‍ഡന്‍ പാം (പാം ദോര്‍) വിഭാഗത്തിലാണ് നേട്ടം
സ്വന്തമാക്കിയത്. മലയാളത്തില്‍ നിന്നുള്ള താരങ്ങളായ കനി കുസൃതി, ദിവ്യ പ്രഭാ, ഹ്രിദ്ധു
ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മുപ്പത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇന്ത്യന്‍ ചിത്രം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ 
മത്സരിക്കുന്നതും പുരസ്‌കാരം നേടുന്നതും. മുംബൈയില്‍ താമസിക്കുന്ന നഴ്സുമാരാണ് പ്രഭയും
അനുവുവുമായി കനി കുസൃതിയും ദിവ്യപ്രഭയും എത്തിയത്.

അനസൂയയ്ക്ക് അണ്‍ സെര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മത്സരിച്ച ‘ദ ഷെയിംലെസ്സാണ്’
മികച്ച നടിയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. രണ്ട് ലൈംഗിക തൊഴിലാളികള്‍ നേരിടുന്ന
ചൂഷണവും ദുരിതങ്ങളുമൊക്കെയാണ് ഷെയ്ംലെസ് സംസാരിക്കുന്നത്. ക്യാമറാമാന്‍ സന്തോഷ് ശിവന്‍
പിയര്‍ അജെന്യൂ പുരസ്‌കാരവും നേടി. അന്താരാഷ്ട്ര തലത്തില്‍ മികവ് പുലര്‍ത്തുന്ന ഛായാഗ്രാഹകര്‍ക്ക്
നല്‍കുന്ന പുരസ്‌കാരമാണിത്. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് സന്തോഷ് ശിവന്‍.
