# മോഹന്‍ലാലിന്റെ അത്ര സഹകരണ മനോഭാവം മമ്മൂട്ടിക്ക് ഇല്ല..!! സഹപ്രവര്‍ത്തകന്‍ പറയുന്നു…

- Link: https://ml.b4blaze.com/film-news/mammootty-and-mohanlal-superstars
- Published: 2022-01-14T09:01:13+05:30
- Author: Rahul

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ സൂപ്പര്‍സ്റ്റാര്‍
താരപദവി അലങ്കരിക്കാന്‍ ഇവരെ പ്രാപ്തരാക്കിയത് കടന്നു വന്ന മികവുറ്റ കഥാപാത്രങ്ങളാണ്.
സിനിമയിലെത്തിയ കാലം മുതല്‍ അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. ഇരുവരും ഒന്നിച്ചെത്തുന്ന
സിനിമ പ്രേക്ഷകര്‍ക്ക് എന്നും ആവേശവും ആകാംക്ഷയും നിറഞ്ഞതാണ്. നായകനും വില്ലനുമായും,
നായകനും സഹനായകാനുമായും, നായകനും നായകനുമായും നിരവധി സിനിമകള്‍ ഇരുവരും അഭിനയിച്ചിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mammootty-katha-
pareyumbol-300x156.jpg?resize=937%2C487&ssl=1)

ഇപ്പോള്‍ ഇരുവരേയും കുറിച്ച് അന്തരിച്ച പ്രമുഖ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫ് പറഞ്ഞ
വാക്കുകളാണ് ഓര്‍ത്തു പോകുന്നത്, നായകന്മാരായും വില്ലന്‍മാരായും കൂട്ടുകരായും ഇവര്‍
അഭിനയിച്ചു. ഒപ്പം നില്‍ക്കുന്ന നായകന്മാരായി സിനിമകളെത്തി. പിന്നീട് ഒരു ഇന്‍ഡസ്ട്രിയുടെ
വിജയത്തിന്റെ കൈവഴികള്‍ ആയി രണ്ട് സൂപ്പര്‍ സ്റ്റാറുകള്‍ പിറന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
ഇപ്പോഴിതാ മമ്മൂട്ടിയേയും മോഹന്‍ലാലിനെയും കുറിച്ച് ഇവരുടെ കൂടെ പ്രവര്‍ത്തിച്ച പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍ മുരളി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടന്നത്. ഇരുവരുടേയും
കൂടെയുള്ള ഷൂട്ടിംഗ് അനുഭവത്തെ കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ… ഏത് വണ്ടിയിലായാലും
കയറിപോകാന്‍ മനസുള്ള വ്യക്തിയാണ് മോഹന്‍ലാല്‍ സര്‍. ഒരിക്കല്‍ വിസ്മയത്തുമ്പത്ത് സിനിമയുടെ
ഷൂട്ടിംഗിനായി തൊടുപുഴയിലേക്ക് പോകാന്‍ ക്വാളീസാണ് ലാല്‍ സാറിന് വേണ്ടി ഒരുക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mohanlal-1024x529-
1-300x155.jpg?resize=883%2C456&ssl=1)

അപ്പോള്‍ സ്റ്റണ്ട് ചെയ്യുന്ന കുറച്ച് പേര്‍ക്ക് പോകാന്‍ വണ്ടിയില്ലായിരുന്നു. അദ്ദേഹം
ഒരു മടിയും കൂടാതെ ക്വാളീസില്‍ ആളെ തിക്കി കൊള്ളിച്ച് ലാല്‍ സാറും ഒപ്പമിരുന്നാണ് പോയത്.
പക്ഷെ മമ്മൂട്ടി അത്തരം വിട്ടുവീഴ്ചയ്ക്ക് തയ്യാറുള്ള വ്യക്തിയല്ല. പരുക്കന്‍ സ്വഭാവമാണ്.
പക്ഷെ അദ്ദേഹത്തിന് ഉള്ളില്‍ സ്നേഹമുണ്ട്. ലാല്‍ സാര്‍ ഏത് സാഹചര്യത്തോടും മറിച്ചൊന്നും
ചിന്തിക്കാതെ പൊരുത്തപ്പെടുകയും ചെയ്യാറുണ്ടെന്നും ആണ് മുരളി പറയുന്നത്.

 
