# ഭാഗ്യ പരീക്ഷണത്തിനായി മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക്! പ്രഭാസിന്റെ അച്ഛൻ വേഷമോ താരത്തിന് 

- Link: https://ml.b4blaze.com/film-news/mammootty-back-to-telugu
- Published: 2024-10-08T17:04:39+05:30
- Author: Suji

തെലുങ്കിൽ വീണ്ടും ഭാഗ്യ പരീക്ഷണത്തിനായി മെഗാസ്റ്റാർ മമ്മൂട്ടി എത്തുന്നു, ‘ഏജൻറ്’
എന്ന ചിത്രത്തിന് ശേഷമാണ് മമ്മൂട്ടി വീണ്ടും തെലുങ്കിലേക്ക് എത്തുന്നത്. പ്രഭാസ് നായകനായ
മുന്നൂറ്‌ കോടിയുടെ ഈ ചിത്രത്തിൽ പ്രഭാസിന്റെ അച്ഛൻ വേഷത്തിലേക്കാണ് മമ്മൂട്ടി എത്തുന്നത്
എന്നുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സന്ദീപ് റെഡ്ഡി വംഗ  ഒരുക്കുന്ന സ്പിരിറ്റ്
എന്ന ചിത്രത്തിലാണ് മമ്മൂട്ടി വീണ്ടും എത്തുന്നത്, എന്നാൽ ഇതിനെക്കുറിച്ചുള്ള ഔദ്യോഗിക
വിവരങ്ങൾ ഒന്നും തന്നെ പുറത്തു എത്തിയിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/c7.jpg?resize=975%
2C600&ssl=1)

എന്നാൽ ഇപ്പോൾ എത്തിയ ഈ റിപ്പോർട്ട് അനുസരിച്ചു യാത്ര’, ‘യാത്ര 2’, ‘ഏജന്റ്’ എന്നീ 
ചിത്രങ്ങള്‍ക്ക് ശേഷം ഒരുങ്ങുന്ന മമ്മൂട്ടി ചിത്രമാകും സ്പരിറ്റ്. ഈ ചിത്രത്തെ പാന്‍
ഇന്ത്യൻ  ചിത്രമായി പുറത്തെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.
അതിന്റെ ഭാഗമായി ചിത്രത്തിൽ കൊറിയന്‍ താരം ഡോണ്‍ ലീ വില്ലനായി എത്തുമെന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/b5.jpg?resize=594%
2C569&ssl=1)

അതേസമയം മമ്മൂട്ടിയുടെ ബസൂക്ക എന്ന ചിത്രം റിലീസിനായി എത്തുകയാണ്, ടിനോ ടെന്നീസ് ഒരുക്കുന്ന
ഈ ചിത്രത്തിൽ ഒരു വെത്യസ്ത വേഷത്തിലാണ്  മമ്മൂട്ടി എത്തുന്നത് എന്നും റിപോർട്ടുകൾ പറയുന്നുണ്ട്,
നിരവധി ഹിറ്റ് ചിത്രങ്ങളാണ് മമ്മൂട്ടി ഈ വര്ഷം വെള്ളിത്തിരയിൽ എത്തിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/10/ma4.jpg?resize=829%
2C604&ssl=1)

 
