# മമ്മൂട്ടിയെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്താന്‍ സൈക്കിളില്‍ പാഞ്ഞ കുട്ടി ആരാധകന്‍! വൈറല്‍ വീഡിയോ..!

- Link: https://ml.b4blaze.com/film-news/mammootty-birthday-viral-video
- Published: 2022-09-07T10:04:13+05:30
- Author: B4blaze News Desk

മലയാളത്തിന്റെ പ്രിയനടനും ഓരോ മലയാളികളുടെ സ്വകാര്യ അഹങ്കാരവുമായ മമ്മൂക്ക ഇന്ന് അദ്ദേഹത്തിന്റെ
എഴുപത്തിയൊന്നാം പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. താരത്തിന് ആശംകള്‍ നേര്‍ന്ന് മലയാളക്കര
ഒന്നടങ്കം എത്തുകയാണ്. താരരാജാവിന്റെ പിറന്നാള്‍ ദിനത്തില്‍ ഒരു പ്രത്യേക വീഡിയോ ആണ്
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഒരു കൗമാരക്കാരനായ ആരാധകന്‍ അദ്ദേഹത്തിനെ
ഒന്ന് കാണാനും തന്റെ മൊബൈല്‍ ക്യാമറയില്‍ ആ മുഖം ഒന്ന് പകര്‍ത്താനും സൈക്കിളില്‍ പായുന്ന
വീഡിയോ ആണിത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Capture11.jpg?resize
=596%2C504&ssl=1)

മമ്മൂക്കയ്്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ രമേശ് പിഷാരടി സോഷ്യല്‍ മീഡിയയില്‍
പങ്കുവെച്ച വീഡിയോ ആണ് ഇത്. പിന്നീട് ഈ വീഡിയോ ആരാധകരും ഏറ്റെടുക്കുക ആയിരുന്നു.. ഇപ്പോള്‍
അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധിപ്പേരാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയ ഇടങ്ങളില്‍
പങ്കുവെയ്ക്കുന്നത്. മമ്മൂട്ടിയുടെ കാര്‍ വരുന്നത് ദൂരെനിന്നേ കണ്ട കുട്ടി മൊബൈല്‍ 
ക്യാമറ പിടിച്ച്‌കൊണ്ട്.. അദ്ദേഹത്തിന്റെ കാറിന് മുന്നേ വേഗത്തില്‍ പോകുന്നു.. കാര്‍
അടുത്തെത്തുമ്പോള്‍ വലിയ ആവേശത്തോടെ ഇക്കാ, ടാറ്റാ എന്ന് പറയുകയാണ് ഈ കുട്ടി ആരാധകന്‍.

കാറിന്റെ വിന്‍ഡോ ഗ്ലാസ് താഴ്ത്തിയിട്ടിരിക്കുന്ന മമ്മൂട്ടി അവനെ നോക്കി കൈ വാശി കാണിക്കുന്നുമുണ്ട്.
ഒരു പുഞ്ചിരിയോടെയുള്ള അദ്ദേഹത്തിന്റെ മുഖമാണ് ആരാധകരുടെ മനസ്സില്‍ പതിഞ്ഞത്.’അകത്തും
പുറത്തും സ്‌നേഹത്തോടെ…’ എന്നാണ് വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
നിരവധിപ്പേരാണ് പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.

![Mammootty-(2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cropped-
Mammootty-2-1.jpg?resize=640%2C853&ssl=1)

പ്രായത്തെ വെല്ലുന്ന ലുക്കും അഭിനയ ശൈലിയും ആണ് അദ്ദേഹം ഒരു വിസ്മയം തന്നെ എന്ന് ആരാധകര്‍
പറയാന്‍ കാരണം. ഇന്നും ആ തേജസ്സ് മമ്മൂക്കയുടെ മുഖത്ത് നിറഞ്ഞ് നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്
എല്ലാവിധ ആശംസകളും ആരാധകര്‍ നേരുകയാണ്.. ഇനിയും ആ മഹാനടനില്‍ നിന്ന് പിറക്കുന്ന കഥാപാത്രങ്ങള്‍ക്കായാണ്
ആരാധകര്‍ കാത്തിരിക്കുന്നത്.
