# തോക്കെടുത്തു..! പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി മമ്മൂക്ക…! ഇനി മണിക്കൂറുകള്‍ മാത്രം..!

- Link: https://ml.b4blaze.com/film-news/mammootty-changed-profile-picture
- Published: 2022-05-12T13:47:47+05:30
- Author: Rahul

ഭീഷ്മപര്‍വ്വം, സിബിഐ 5 ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂട്ടി നായകനായി ഒടിടി
റിലീസില്‍ എത്തുന്ന സിനിമയാണ് പുഴു. പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രം നാളെയാണ്
റീലിസാകുന്നത്. സിനിമ പ്രേക്ഷകരിലേക്ക് എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ,
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പ്രൊഫൈല്‍ പിക്ച്ചറില്‍ മാറ്റം വരുത്തിയിരിക്കുകയാണ്
മമ്മൂക്ക. പുഴു എന്ന ചിത്രത്തില്‍ താന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫോട്ടോയാണ്
അദ്ദേഹം ഇപ്പോള്‍ പ്രെഫൈല്‍ പിക്ച്ചറാക്കി വെച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mammootty-09-300x264.
jpg?resize=1054%2C927&ssl=1)

കൈയ്യില്‍ തോക്കുമായി നില്‍ക്കുന്ന മമ്മൂക്കയെ ആണ് ഇപ്പോള്‍ അദ്ദേഹത്തിന്‌റെ ഫേസ്ബുക്ക്,
ട്വിറ്റര്‍ എന്നീ അക്കൗണ്ടുകളിലെ പ്രൊഫൈലില്‍ കാണാന്‍ സാധിക്കുക…. മുന്‍പ് സിബിഐ 5
ദ ബ്രെയിന് റിലീസ് ആയപ്പോഴും തന്റെ കഥാപാത്രമായിരുന്ന അയ്യരിന്റെ ലുക്കിലുള്ള ഫോട്ടോയാണ്
അദ്ദേഹം വെച്ചിരുന്നത്. താരത്തിന്റെ പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. അതേസമയം,
മമ്മൂട്ടി നെഗറ്റീവ് കഥാപാത്രത്തെയാണ് പുഴു എന്ന സിനിമയില്‍ അവതരിപ്പിക്കുന്നത് എന്ന്
പ്രേക്ഷകര്‍ക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/mammooty-twiter-
300x270.jpg?resize=1156%2C1040&ssl=1)

ട്രെയിലറിലും ഇത് വ്യക്തമാണ്..ആദ്യമായാണ് മമ്മൂക്ക ഒരു നവാഗതയായ സംവിധായികയുടെ കൂടെ
ഒരു സിനിമ ചെയ്യുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. എന്നാല്‍ സംവിധാനത്തില്‍
ആണ്‍ പെണ്‍ വ്യത്യാസമില്ലെന്നും പുതിയ ആളുകള്‍ക്ക് പുതിയതായി എന്താണ് പറയാനുള്ളത് എന്നാണ്
താന്‍ നോക്കാറുള്ളത് എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/05/puzhu-1233-300x300.
jpg?resize=1149%2C1149&ssl=1)

അതേസമയം, പുഴു എന്ന സിനിമ ഒരിക്കലും ഒരു തിരക്കഥയായി തന്റെ മുന്നില്‍ എത്തിയ ചിത്രമല്ലെന്നാണ്
അദ്ദേഹം പറഞ്ഞത്. സിനിമയുടെ ത്രെഡ് മാത്രമാണ് ആദ്യം കേട്ടത് എന്നും.. അതിന്മേല്‍ ഒരു
കൂട്ടായ്മയുടെ കഷ്ടപ്പാട് ഉണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്.
