# ‘ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ രാജാവ്’!!

- Link: https://ml.b4blaze.com/film-news/mammootty-click-in-french-news-paper
- Published: 2023-06-29T19:06:52+05:30
- Author: Anu

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. പ്രായം വെറും നമ്പര്‍ മാത്രമാണെന്ന്
തെളിയിച്ച് ജീവിതത്തിലും വിസ്മയിപ്പിക്കുകയാണ് മെഗാതാരം.
 വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ
ഇന്നും തലമുറകളെ ഹരം ആവേശഭരിതരാക്കുകയാണ് മമ്മൂക്ക.

കഴിഞ്ഞ ദിവസം പങ്കുവച്ച ചുള്ളന്‍ ഫോട്ടാസ് സോഷ്യലിടത്ത് വൈറലായിരുന്നു. ഇപ്പോഴിതാ മമ്മൂക്കയുടെ
മറ്റൊരു ചിത്രമാണ് വൈറലായിരിക്കുന്നത്. അത് നാട്ടില്‍ നിന്നുള്ളതല്ല, അങ്ങ് ഫ്രാന്‍സില്‍
നിന്നുള്ള താരത്തിന്റെ ചിത്രമാണ് വൈറലാകുന്നത്. ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍
ഇടംപിടിച്ചിരിക്കുകയാണ് താരം.
  നടന്‍ രമേശ് പിഷാരടിയാണ് പത്രത്തിന്റെ ചിത്രം പങ്കുവച്ചത്.
ഫ്രഞ്ച് പത്രത്തിന്റെ മുന്‍ പേജില്‍ വന്ന മമ്മൂട്ടിയുടെ ചിത്രം ആണ് രമേശ് പിഷാരടി പങ്കുവച്ചത്.
ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം ഭാര്യ സുല്‍ഫത്തും രണ്ട് സുഹൃത്തുക്കളും ഉണ്ട്.  ‘Big
B’ reaking, Mammootty ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ ഫ്രണ്ടിനൊപ്പം ഫ്രാന്‍സില്‍
ഒരു ഫ്രീക്കന്‍’, എന്നു പറഞ്ഞാണ് രമേശ് പത്ര കട്ടിങ്ങ് പങ്കുവച്ചത്.

പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യലിട്ത്ത് വൈറലായി മാറി. നിരവധി പേരാണ് ചിത്രം
ഷെയര്‍ ചെയ്യുന്നത്. ‘ഫ്രഞ്ച് പത്രത്തിന്റെ ഫ്രണ്ട് പേജില്‍ രാജാവ്’ എന്നു പറഞ്ഞ് ചിത്രം
നിരവധി പേര്‍ ഷെയര്‍ ചെയ്യുന്നുണ്ട്. ’71കാരന്‍ പയ്യന്‍, ആ ഒറിജിനല്‍ ഫോട്ടോയും കൂടി
ഇട് പിഷൂ’, എന്നൊക്കെ കമന്റുകളും നിറയുന്നുണ്ട്.
