# ഈ നടിമാര്‍ക്ക് ഇതെന്തൊരു ഭാഗ്യമാണ്..!! ഫോട്ടോഗ്രാഫര്‍ ആരെന്ന് കണ്ടില്ലേ..?

- Link: https://ml.b4blaze.com/film-news/mammootty-clicks-lenas-photos
- Published: 2022-03-20T08:06:38+05:30
- Author: Rahul

സിനിമയും കാറുകളും പോലെ തന്നെ മമ്മൂട്ടിയ്ക്ക് ഏറെ പ്രിയമുള്ള മറ്റൊരു മേഖലയാണ് ഫോട്ടോഗ്രാഫി..
ഇത് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് എല്ലാം അറിയാവുന്ന കാര്യമാണ്. പഴയതുമുതല്‍ ഇപ്പോള്‍
വിപണയില്‍ നില്‍ക്കുന്ന ക്യാമറകളുടെ വരെ ഒരു കമനീയ ശേഖരം തന്നെ താരത്തിന്റെ പക്കല്‍
ഉണ്ടെന്നാണ് അടുത്ത സുഹൃത്തുക്കള്‍ പോലും പറയുന്നത്. ഷൂട്ടിംഗ് ലൊക്കേഷനുകളില്‍ ഇടവേളകളിലും
മറ്റും സഹതാരങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്താനും മമ്മൂട്ടിയ്ക്ക് വലിയ താല്‍പര്യമാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/mammooty-photo.jpg?
resize=1156%2C865&ssl=1)

എവിടെപ്പോയാലും അദ്ദേഹം ക്യാമറകള്‍ കൊണ്ട് തന്നെയാണ് പോകാറ്. ഭീഷ്മ പര്‍വ്വം എന്ന സിനിമയുടെ
പ്രമോഷന്‍ പരിപാടിയുടെ സമയത്ത് താരങ്ങളുടെ ഫോട്ടോ എടുത്ത് നല്‍കിയിരുന്നു മമ്മൂക്ക.
മമ്മൂക്ക എടുത്തു നല്‍കിയ ഈ ഫോട്ടോകള്‍ പങ്കുവെച്ചുകൊണ്ട് അമൂല്യം എന്നാണ് ശ്രിന്ദ 
പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/srinda-mammookka-
300x169.jpg?resize=1111%2C626&ssl=1)

ഇപ്പോഴിതാ മമ്മൂക്ക എടുത്തു തന്ന ഫോട്ടോകളെ കുറിച്ച് ഒരു കുറിപ്പ് പങ്കുവെച്ച് ലെനയും
എത്തിയിരിക്കുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഇതേ കുറിച്ച് പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/lena-300x169.jpg?
resize=1127%2C635&ssl=1)

ഒരു ക്യാമറയ്ക്ക് മുന്നിലും ഇത്ര പരിഭ്രാന്തിയോടെ നിന്നിട്ടില്ലെന്നും ഈ ചിത്രത്തെ 
താന്‍ നിധിയായി കരുതുന്നുവെന്നും ലെന കുറിക്കുന്നു. എടുത്തപടം കാണാനായി കാത്തിരിക്കുന്നുവെന്നും
ലെന പറയുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം ലെനയും അഭിനയിച്ച ‘ഭീഷ്മപര്‍വ്വം’ മൂന്നാം വാരത്തിലും
വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

[https://www.instagram.com/p/CbRxwIBPPSJ/?utm_source=ig_web_copy_link](https://www.instagram.com/p/CbRxwIBPPSJ/?utm_source=ig_web_copy_link)

ഇതിനോടകം തന്നെ 75 കോടിയിലേറെ കളക്ഷന്‍ നേടിയ ചിത്രം വൈകാതെ 100 കോടിയില്‍ എത്തുമെന്നാണ്
പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയോടൊപ്പം മമ്മൂക്ക പകര്‍ത്തിയ ലെനയുടെ ഫോട്ടോയ്ക്കായി
ആരാധകരും കാത്തിരിക്കുകയാണ്.
