# ‘കാതല്‍’ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി! സെറ്റില്‍ ഭക്ഷണം വിളമ്പി സന്തോഷം പങ്കിട്ട് മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/mammootty-completed-his-portions-for-kaathal-the-core-movie
- Published: 2022-11-19T08:25:20+05:30
- Author: Sreekumar

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ മമ്മൂട്ടി ചിത്രമാണ് കാതല്‍ ദ കോര്‍. ഒരുപാട്
സവിശേഷതകള്‍ കൊണ്ടാണ് ഈ സിനിമ ആദ്യമേ മലയാളികള്‍ക്ക് പ്രിയപ്പെട്ടതായി മാറിയത്. അതില്‍
ആദ്യത്തേത് മമ്മൂക്കയുടെ അടുത്ത സിനിമ എന്നത് തന്നെയാണ്. പിന്നീട് മമ്മൂക്കയും ജിയോ
ബേബിയും ഒന്നിക്കുന്ന സിനിമ എന്നതും തമിഴ് നടി ജ്യോതിക മലയാളത്തിലേക്ക് തിരിച്ചെത്തുന്ന
സിനിമ എന്നതും ഈ സിനിമ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാകുന്നു. ഇപ്പോഴിതാ സിനിമയുടെ 
ഏറ്റവും പുതിയ അപ്‌ഡേറ്റാണ് പുറത്ത് വന്നിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaathal-shooting.
jpg?resize=2048%2C1738&ssl=1)

ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലി’ല്‍ തന്റെ കഥാപാത്രത്തിന്റെ ഭാഗം
പൂര്‍ത്തീകരിച്ചിരിക്കുകയാണ് മമ്മൂക്ക. അദ്ദേഹം തന്നെയാണ് ഈ വിവരം സോഷ്യല്‍ മീഡിയ വഴി
ആരാധകരെ അറിയിച്ചത.് കാതല്‍ ദ കോര്‍ എന്ന ചിത്രത്തില്‍ തന്റെ ഭാഗം പൂര്‍ത്തിയായി. വളരെ
ഊര്‍ജ്ജസ്വലരായ ടീമിനൊപ്പം പ്രവര്‍ത്തിച്ചത് താന്‍ ആസ്വദിച്ചുവെന്നും മമ്മൂട്ടി പോസ്റ്റില്‍
പറയുന്നു. ഇതോടൊപ്പം അദ്ദേഹം സെറ്റിലെ അവസാന ദിനത്തില്‍ സഹപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം
വിളമ്പി നല്‍കുന്ന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്.. പോസ്റ്റുമായി മമ്മൂക്ക എത്തിയതോടെ
സ്‌നേഹം നിറച്ച കമന്റുകളുമായി ആരാധകരും എത്തിയിരിക്കുകയാണ്. ഇത്ര പെട്ടെന്ന് കഴിഞ്ഞോ
മമ്മൂക്ക.. ഇനിയാണ് കാത്തിരിപ്പ്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/11/kaathal-shooting3.
jpg?resize=2048%2C1365&ssl=1)

അങ്ങനെ നല്ലൊരു സിനിമ കൂടി വരുന്നു.. എന്നെല്ലമാണ് മമ്മൂക്ക പങ്കുവെച്ച ഫോട്ടോയ്ക്ക്
അടിയില്‍ വരുന്ന കമന്റുകള്‍. സഹപ്രവര്‍ത്തകര്‍ക്കായി ഭക്ഷണം വിളമ്പുന്ന മമ്മൂട്ടിയുടെയും
ജ്യോതികയുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മമ്മൂട്ടിക്കൊപ്പമുള്ള
ജ്യോതികയുടെ ആദ്യ ചിത്രം കൂടിയാണ് കാതല്‍. ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി,
സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ശ് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍
മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് എത്തുന്നത്. മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന 
സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത്, ദുല്‍ഖര്‍ സല്‍മാന്റെ വേഫെറെര്‍ ഫിലിംസ് 
ആണ്.
