# വിജയികളുടെ പട്ടികയില്‍ മലയാള സിനിമ ഉയര്‍ന്ന് നില്‍ക്കുന്നു…! ഇത് അഭിമാനം എന്ന് മമ്മൂക്ക!

- Link: https://ml.b4blaze.com/film-news/mammootty-congratulate-the-national-film-award-winners
- Published: 2022-07-23T08:03:16+05:30
- Author: Sreekumar

ഇത്തവണത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മലയാള സിനിമയ്ക്ക് ലഭിച്ച നേട്ടത്തില്‍ അഭിമാനം
എന്ന് പ്രിയതാരം മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം, 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡിന്
അര്‍ഹരായ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. മികച്ച
നടി, മികച്ച സഹനടന്‍, സംവിധായകന്‍, ഗായിക തുടങ്ങിയ വിഭാഗത്തിലുള്ള നേട്ടങ്ങള്‍ കരസ്ഥമാക്കിയ
അപര്‍ണ ബാലമുരളി, ബിജു മേനോന്‍, നഞ്ചിയമ്മ, സെന്ന ഹെഗ്‌ഡെ,
 സച്ചി എന്നിവരുടെ എല്ലാം
പേരെടുത്ത് പറഞ്ഞാണ് അദ്ദേഹം ആശംസകള്‍ അറിയിച്ച് എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mammootty-22.jpg?
resize=660%2C300&ssl=1)

’68ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. വിജയികളുടെ പട്ടികയില്‍
മലയാള സിനിമ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുന്നതില്‍ തികച്ചും അഭിമാനിക്കുന്നു. അപര്‍ണ
ബാലമുരളി, ബിജു മേനോന്‍, സെന്ന ഹെഗ്ഡെ, നാഞ്ചിയമ്മ, കൂടാതെ അര്‍ഹരായ മറ്റെല്ലാ വിജയികളെ
കുറിച്ചോര്‍ത്ത് അഭിമാനം. ഈ പ്രത്യേക നിമിഷത്തില്‍ അഭിമാനത്തോടെ സച്ചിയെ ഓര്‍ക്കുന്നു..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/biju-menon-ayyappanum-
koshyum.jpg?resize=1280%2C720&ssl=1)

എന്നാണ് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം, മികച്ച
നടനായി തിരഞ്ഞെടുത്ത സൂര്യയുടെ ഒപ്പമുള്ള ഫോട്ടോ പങ്കുവെച്ച് സൂര്യയ്ക്കുള്ള പിറന്നാള്‍
ആശംസകള്‍ കൂടി നേര്‍ന്നിരിക്കുകയാണ് മമ്മൂക്ക… ജന്മദിനത്തില്‍ സൂര്യയ്ക്ക് ലഭിച്ച മനോഹരമായ
സമ്മാനം എന്നാണ് നടനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് മമ്മൂക്ക കുറിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mammooka-suriya.
jpg?resize=810%2C540&ssl=1)

ഇന്നലെ വൈകിട്ടാണ് 68-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. സൂരറൈ പോട്രിലെ
അഭിനയത്തിന് മലയാളി സിനിമാ സ്‌നേഹികളുടെ മികച്ച നടി അപര്‍ണ ബാലമുരളി അര്‍ഹയായി.

![surarai pottru](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/04/surarai-
pottru.jpg?resize=1200%2C900&ssl=1)

മികച്ച നടനുള്ള അവാര്‍ഡ് സൂര്യയും അജയ് ദേവ്ഗണും പങ്കിട്ടു. മികച്ച സംവിധായകനുള്ള പുരസ്‌കാരം
ലഭിച്ചത് സച്ചിക്കാണ്.. ഈ പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോള്‍ സച്ചി കൂടെയില്ലെന്നുള്ള
വിഷമം ആണ് ബിജു മേനോനും പ്രകടിപ്പിച്ചത്. മികച്ച പിന്നണി ഗായികയായി തിരഞ്ഞെടുത്തത് 
നഞ്ചിയമ്മയെ ആയിരുന്നു.
