# എല്ലാവർക്കും ഇക്കയെ വേണം! വീണ്ടും കാമിയോ വേഷത്തിൽ ഞെട്ടിക്കാൻ മമ്മൂട്ടി, ഇത്തവണ നായകൻ ആസിഫ് അലി

- Link: https://ml.b4blaze.com/film-news/mammootty-guest-role-in-new-asif-ali-movie
- Published: 2024-02-11T16:45:54+05:30
- Author: Anu

മിഥുൻ മാനുവൽ തോമസിന്റെ അബ്രഹാം ഓസ്‌ലർ നേടിയ മിന്നുന്ന വിജയത്തിന് ശേഷം അതിഥി വേഷത്തിൽ
വീണ്ടും മമ്മൂട്ടി എത്തുന്നു. ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രം ഒരുക്കിയ ജോഫിൻ 
ടി. ചാക്കോ സംവിധാനം ചെയ്യുന്ന ആസിഫ് അലി നായകനായ ചിത്രത്തിലാണ് ​മെ​ഗാ സ്റ്റാറിന്റെ
കാമിയോ. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ഓ​ഗസ്റ്റിൽ ആരംഭിക്കും.

ഭരതൻ സംവിധാനത്തിൽ എത്തിയ മമ്മൂട്ടിയുടെ ക്ലാസിക് ചിത്രമായ കാതോടു കാതോരം സിനിമയുടെ
കാലത്തു നടന്ന കഥയാണ് ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആസിഫ് ചിത്രത്തിന്റെ പ്രമേയം. ആൻ മെഗാ
മീഡിയയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം. നായിക പുതുമുഖമാണ്. ആസിഫ് അലിയും ജോഫിനും
ആദ്യമായാണ് ഒരുമിക്കുന്നത്. മമ്മൂട്ടി നായകനായി മികച്ച വിജയം നേടിയ ദ പ്രീസ്റ്റ് എന്ന
ചിത്രത്തിലൂടെയാണ് ജോഫിൻ ടി. ചാക്കോ ശ്രദ്ധിക്കപ്പെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mammootty1.jpg?resize
=802%2C510&ssl=1)

ദ പ്രീസ്റ്റിന്റെ നിർമ്മാതാക്കളിൽ ഒരാളായിരുന്നു ആന്റോ ജോസഫ്. ഇപ്പോൾ മിഥുൻ മാനുവൽ 
തോമസിന്റെ തന്നെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോയിൽ അഭിനയിച്ചുവരികയാണ് 
മമ്മൂട്ടി. ഇതിന് ശേഷം മഹേഷ് നാരായണന്റെ ചിത്രത്തിൽ മമ്മൂട്ടിയുടെ ജോയിൻ ചെയ്യും. കുഞ്ചാക്കോ
ബോബൻ, ഫഹദ് ഫാസിൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഏപ്രിലിലാണ്
ഇതിന്റെ ചിത്രീകരണം ആരംഭിക്കുക.
