# മമ്മൂട്ടിയുടെ നായികയാവാൻ ജ്യോതിക എത്തില്ല; കാരണം വെളിപ്പെടുത്തി സംവിധായകൻ

- Link: https://ml.b4blaze.com/film-news/mammootty-heroine-jyothika
- Published: 2022-09-30T10:35:48+05:30
- Author: Ajay

മമ്മുട്ടിയെ നായകനാക്കി സംവിധായകൻ ജിയോ ബേബി പുതിയ ചിത്രമൊരുക്കുന്നു എന്ന വാർത്ത കഴിഞ്ഞ
ദിവസം പുറത്തുവന്നിരുന്നു. കൂടാതെ ചിത്രം മമ്മൂട്ടിയുടെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി
കമ്പനി നിർമിക്കും എന്നാണ് റിപ്പോർട്ടുകൾ.അടുത്തിടെ ജിയോ ബേബി ഇ ടൈംസിനു നൽകിയ അഭിമുഖത്തിലാണ
ഇക്കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jyothika-1.jpg?resize
=1280%2C720&ssl=1)

ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട് ചില അഭ്യൂഹങ്ങൾ
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല സിനിമയിൽ മമ്മൂട്ടിയുടെ
നായികയായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം ജ്യോതികയാണ് എന്നാണ്. എന്നാൽ ഇക്കാര്യത്തെ
കുറിച്ച് സംവിധായകൻ പറയുന്നത് ഇങ്ങനെയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/jiyo.jpg?resize=
1280%2C720&ssl=1)

പുതിയ ചിത്രത്തിന്റെ കാസ്റ്റിംഗ് ആരംഭിച്ചിട്ടില്ല എന്നാണ് ജിയോ ബേബി പറയുന്നത്. ജിയോ
ബേബിയുടെ ആദ്യ ചിത്രമായ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ നിരൂപകശ്രദ്ധയും പ്രേക്ഷകശ്രദ്ധയും
നേടിയിരുന്നു.കൂടാതെ ‘ഫ്രീഡം ഫൈറ്റ്’ എന്ന ആന്തോളജി ചിത്രവും പ്രേക്ഷക പ്രീതി നേടിയ
സിനിമയായിരുന്നു

 

 
