# ഞാന്‍ പേടിച്ചിരിക്കുകയാണ് എന്ന് മമ്മൂട്ടി!! ഇക്കയ്ക്ക് എന്തുപറ്റി?

- Link: https://ml.b4blaze.com/film-news/mammootty-in-lulu-group-inaguration
- Published: 2021-12-17T11:16:43+05:30
- Author: Rahul

മലയാള സിനിമയുടെ താരതാജാവ് മമ്മൂട്ടി ഒരു പൊതുവേദിയില്‍ സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍
സോഷ്യല്‍ മീഡിയകളില്‍ വൈറലായി മാറിയിരിക്കുന്നത്. പ്രേക്ഷകര്‍ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന
സിബിഐ സീരീസിന്റെ അഞ്ചാം ഭാഗത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കെയാണ് അദ്ദേഹം ഒരു പൊതുവേദിയില്‍
പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ലുലു മാള്‍ ഉദ്ഘാടന വേദിയിലാണ് മമ്മൂട്ടി
എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mammootty-3-1024x538-
1-300x158.jpg?resize=837%2C441&ssl=1)

അടുത്ത കാലത്ത് വന്ന പനിയും കേള്‍ക്കാന്‍ സുഖമില്ലാത്ത സൗണ്ടും കാരണം താന്‍ പേടിച്ചിരിക്കുക
ആയിരുന്നുവെന്നാണ് മമ്മൂട്ടി വേദിയില്‍ വെച്ച് പറഞ്ഞത്. യൂസഫലിയുടെ ക്ഷണം നിരാകരിക്കാന്‍
കഴിയാത്തത് കൊണ്ടാണ് ഇവിടെ എത്തിച്ചേർന്നത്  എന്നും അദ്ദേഹം വേദിയില്‍ വെച്ച് പറഞ്ഞു.
ഈ ക്ഷണം നിരാകരിക്കാനുള്ള ഒരു കാരണവും കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല അത് കൊണ്ടാണ്
ഈ വേദിയിലേക്ക് വന്നത്, തന്നെ ഒരുപാട് പേര്‍ക്ക് അറിയാമെന്ന് പലപ്പോഴും താന്‍ ഊറ്റം
കൊള്ളാറുണ്ട്. പക്ഷേ തന്നെ അറിയാത്ത ഒത്തിരി പേര്‍ക്ക് യൂസഫലിയെ അറിയാമെന്നും മമ്മൂട്ടി
പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Mammootty-1200-300x167.
jpg?resize=902%2C502&ssl=1)

അതേസമയം, സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. എസ്.
എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധുവാണ് ചിത്രം ഒരുക്കുന്നത്. സിനിമ പ്രഖ്യാപിച്ച 
സമയത്ത് തന്നെ ആരാധകര് സി.ബി.ഐയുടെ വരവ് ആഘോഷിക്കാന്‍ തയ്യാറായി നില്‍ക്കുകയാണ്. സ്വര്‍ഗ്ഗചിത്ര
അപ്പച്ചനാണ് സിനിമ നിര്‍മിക്കുന്നത്. മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്ക്
പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്,
മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും പുതുമുഖ അഭിനേതാക്കളും ഈ സിനിമയിലുണ്ട്.

 

 
