# അടുത്തിരിക്കുന്നത് ഭർത്താവ് ആണോ? അദ്ദേഹത്തെ എപ്പോഴെങ്കിലും ബോറടിച്ചിട്ടുണ്ടോ ? യുവതിയോട് മമ്മൂട്ടി

- Link: https://ml.b4blaze.com/film-news/mammootty-interview-viral-news
- Published: 2020-03-11T11:18:16+05:30
- Author: Rahul

മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടി എല്ലാ കാലത്തും തിളങ്ങി നിൽക്കുന്ന ഒരു പ്രതിഭയാണ്.
പകരം വെക്കാൻ സാധിക്കാത്ത അത്ഭുത പ്രതിഭയാണ് മമ്മൂട്ടി. കഴിഞ്ഞ ദിവസം നടന്ന ഒരു പ്രോഗ്രാമിൽ
ഒരു വീട്ടമ്മ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും മമ്മൂട്ടി അതിനു നൽകിയ മറുപടിയുമാണ് ഇപ്പോൾ
വൈറൽ ആയി കൊണ്ടിരിക്കുന്നത്. മമ്മൂക്ക സിനിമ അഭിനയം ബോറടിച്ചോ എന്ന ആരാധികയുടെ ചോദ്യത്തിനാണ്
മമ്മൂക്ക മറുപടി  നൽകിയത്.

![megastar mammooty's new movie's first look poster released](https://i0.wp.com/
ml.b4blaze.com/wp-content/uploads/2019/11/mammootty56983.jpg?resize=739%2C415&ssl
=1)

ഇത്രയും വർഷത്തെ തന്റെ ജീവിതത്തിലെ അഭിനയം വെറുത്തോ എന്ന യുവതിയുടെ ചോദ്യത്തിന് മമ്മൂക്ക
നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. മമ്മൂക്ക മറുപടിയായി നല്കിയത് ഒരു ചോദ്യം ആയിരുന്നു.‘
അപ്പുറത്തു ഇരിക്കുന്നത് ഭര്‍ത്താവാണോ?’ അതേ എന്ന് യുവതിയുടെ മറുപടി എത്തിയതോടെ ‘എപ്പോഴെങ്കിലും
ബോറടിച്ചിട്ടുണ്ടോ?’എന്നായി താരത്തിന്റെ അടുത്ത ചോദ്യം. അതുപോലെയാണ് എനിക്ക് അഭിനയവും
എന്നാണ് മമ്മൂട്ടി പറഞ്ഞത്.

![mammootty (2)](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/09/mammootty-
2.jpg?resize=800%2C800&ssl=1)

അങ്ങനെയൊന്നും ചോദിക്കരുതെന്നും, അഭിനയം ഒരിക്കലും ബോറടിക്കല്ലേ എന്നത് മാത്രമാണ് തന്റെ
പ്രാര്‍ത്ഥനയെന്നും മമ്മൂട്ടി വ്യക്തമാക്കി. താരത്തിന്റെ മറുപടിയെ കയ്യടിയോടെയാണ് കാണികള്‍
സ്വീകരിച്ചത്. വണ്‍ ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ.
