# മമ്മൂട്ടി ചിത്രം കാതൽ ഒടിടിയിലേക്കോ?

- Link: https://ml.b4blaze.com/film-news/mammootty-movie-kathal-the-core-new-update
- Published: 2023-04-03T19:36:48+05:30
- Author: Ajay

മെഗാസ്റ്റാർ മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് കാതൽ ദി കോർ.
ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു എന്നാണ് പുറത്ത്
വരുന്ന ഏറ്റവും പുതിയ റിപ്പോർട്ട്. പ്രമുഖ ഒടിടി പ്‌ളാറ്റ് ഫോം വൻതുകയ്ക്ക് സിനിമ സ്വന്തമാക്കിയെന്നും
വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വാർത്ത.

 നേരത്തെ ഏപ്രിലിൽ റിലീസ് ചെയ്യും എന്നറിച്ച സിനിമയുടെ റിലീസ് മാറ്റിയിരിക്കുകയാണ്.
ഇതോടെ സിനിമ ഡയരക്ട് ഒടിടി റിലീസായിരിക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
ലാലു അലക്‌സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദർശ് സുകുമാരൻ
എന്നിവരാണ് മറ്റ് താരങ്ങൾ. ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്നാണ് സിനിമയുടെ 
രചന നിർവഹിച്ചിരിക്കുന്നത്.

 വർഷങ്ങൾക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ജ്യോതിക ജ്യോതികയുടെ മൂന്നാമത്തെ
മലയാള ചിത്രമാണ് കാതൽ ദി കോർ.മമ്മൂട്ടി മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ
എത്തുന്നത്. മമ്മൂട്ടി കമ്പനിയാണ് സിനിമ നിർമ്മിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന
മൂന്നാമത്തെ ചിത്രമാണിത്. ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസും എഡിറ്റിങ് ഫ്രാൻസിസ്
ലൂയിസും സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കുന്നു

 

 
