# ഒരു വരവും കൂടി വരുന്നു ‘സേതുരാമയ്യർ’!  ആറാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം പഴയ ടീ൦ ഇല്ല 

- Link: https://ml.b4blaze.com/film-news/mammootty-new-movie-sethu-ramayyar
- Published: 2023-09-21T14:33:47+05:30
- Author: B4blaze News Desk

കലാകാലങ്ങളിൽ പ്രേഷകരുടെ ഹൃദയത്തിൽ തറഞ്ഞ സിനിമയാണ് മമ്മൂട്ടിയുടെ സി ബി ഐ സേതുരാമയ്യർ,
സി ബി ഐ 5 ആയിരുന്നു അവസാനം ഇറങ്ങിയ ചിത്രം, സ്വാമി, കെ മധു, മമ്മൂട്ടി എന്നിവരുടെ 
കൂട്ടുകെട്ടിൽ ആയിരുന്നു ഈ അഞ്ചു സിനിമകളും, എന്നാൽ ഇനിയും സേതുരാമയ്യർ ഒരു വരവും കൂടി
എത്തുന്നു, എന്നാൽ അഞ്ചു ഭാഗങ്ങളിൽ നിന്നും വത്യസ്തമായാണ് ഈ ആറാം ഭാഗം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/c-b-i1.jpg?resize
=600%2C338&ssl=1)

ഈ ആറാം ഭാഗത്തിൽ മമ്മൂട്ടിക്കൊപ്പം സ്വാമി, മധു കൂട്ടുകെട്ട് ഉണ്ടാകില്ല എന്നാണ് റിപോർട്ടുകൾ
പറയുന്നത്, ഇതിൽ പുതു തലമുറ, എന്നാൽ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലെങ്കിലും സംവിധായകനും,
തിരക്കഥാകൃത്തുമായ മിഥുൻ മാനുവൽ തോമസ് ആയിരിക്കും ഈ ചിത്രത്തെ നയിക്കുന്നതെന്ന് റിപോർട്ടുകൾ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mithun1.jpg?resize
=576%2C300&ssl=1)

മിഥുൻ സംവിധാനം ചെയ്യ്ത ജയറാം ചിത്രം എബ്രഹാം ഓസ്ലറിൽ  ഒരു അഥിതി വേഷത്തിൽ മമ്മൂട്ടിയും
എത്തുന്നുണ്ട്. ഇതിൽ ഒരു അന്വേഷണ ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്, ഈ ഒരു കാര്യം
കണക്കിലെടുത്താണോ മിഥുനുമായി ഈ മമ്മൂട്ടി ചിത്രം എത്തുന്നതെന്നും റിപോർട്ടുകൾ സൂചിപ്പിക്കുന്നു.
കൂടാതെ മിഥുൻ, മമ്മൂട്ടി വൈശാഖ്  ചിത്രം അടിപിടി ജോസ് എത്തുന്നു എന്നുള്ള വാർത്തയും
എത്തിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammotty1.jpg?resize
=1248%2C650&ssl=1)

 

 
