# വിജയ ട്രാക്കിൽ തുടരുമോ മമ്മൂട്ടി! ഇനിയും ടർബോ ജോസ് വരുന്നു 

- Link: https://ml.b4blaze.com/film-news/mammootty-new-movie-turbo-2
- Published: 2024-03-22T15:52:23+05:30
- Author: Suji

മലയാളത്തിൽ പ്രേക്ഷകർ ഇപ്പോൾ പ്രതീക്ഷ പുലർത്തുന്ന ഒരു നടനാണ് മമ്മൂട്ടി, ഇതുവരെയും
താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ പ്രേക്ഷക ശ്രെദ്ധ പിടിച്ചുപറ്റാൻ സാധിച്ചു, 
അതുകൊണ്ടുതന്നെ  മമ്മൂട്ടി വിജയ ട്രാക്കില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരാണ് മലയാളിപ്രേക്ഷകർ,
ഇപ്പോൾ അതെ വിജയ ട്രാക്കിൽ തുടരാൻ കഴിയുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടെ ടർബോ. മിഥുന്‍
മാനുവലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്നഈ   ചിത്രം  ഒരു ആക്ഷൻ-കോമഡി  ചിത്രമാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/turbo1.jpg?resize
=1050%2C611&ssl=1)

ഇപ്പോഴിതാ ടാർബോയുടെ  റിലീസ് വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ
റിപ്പോര്‍ട്ട് പ്രകാരം മെയ് 9ന് ടര്‍ബോ റിലീസ് ചെയ്യും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട
ഔദ്യോഗിക പ്രഖ്യാപനം പുറത്തുവന്നിട്ടില്ല. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി
അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്ക്ക് ഒപ്പം കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് 
നടന്‍ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/turbo2.jpg?resize
=1087%2C611&ssl=1)

മമ്മൂട്ടി കമ്പനി  നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് ടർബോ. മധുര രാജ എന്ന ഹിറ്റ്
ചിത്രത്തിനുശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുമ്പോഴുള്ള  പ്രതീക്ഷകളും വലുതാണ്. **
സ**മീപകാലത്തെ സീരിയസ് കഥാപാത്രങ്ങളിൽ നിന്നും മാറി വ്യത്യസ്ത വേഷത്തിലെത്താൻ  ആണ് 
മമ്മൂട്ടി ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്
