# സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് അയ്യരുടെ വീഡിയോ..!

- Link: https://ml.b4blaze.com/film-news/mammootty-new-viral-look
- Published: 2022-04-30T08:35:08+05:30
- Author: Rahul

വര്‍ഷങ്ങള്‍ മുന്നോട്ട് പോകുംതോറും മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട മമ്മൂക്കയ്ക്ക്
മാത്രം പ്രായം പിറകോട്ടാണോ പോകുന്നത് എന്നത് എന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്ന
ചോദ്യമാണ്. ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം പുറത്ത് 
വരുമ്പോഴും കഥയും കഥാപാത്രങ്ങളും മാറുന്നുണ്ട് എങ്കിലും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ
അവതരിപ്പിച്ച് എത്തുന്ന മമ്മൂക്കയ്ക്ക് മാത്രം ഒരു മാറ്റവും വന്നിട്ടില്ല എന്നത് തന്നെയാണ്
അത്ഭുതം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/278028500_537834964373176_1974979249376178332_n-
240x300.jpeg?resize=1152%2C1440&ssl=1)

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത് മമ്മൂക്കയുടെ പുതിയ ലുക്ക് തന്നെയാണ്.
എന്നും ഫാഷന്‍ ട്രെന്‍ഡുകളില്‍ ഈ പ്രായത്തിലും മമ്മൂട്ടി എത്രത്തോളും അപ്‌ഡേറ്റഡ് ആണെന്ന്
ആരാധകര്‍ക്ക് അറിയാവുന്ന കാര്യമാണ്. രമേശ് പിഷാരടിയാണ് മമ്മൂട്ടിയുടെ പുതിയ വീഡിയോ 
തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. അയ്യര്‍ ദുബായിലേക്ക് 
എന്ന് കുറിച്ചായിരുന്നു രമേഷ് പിഷാരടി വീഡിയോ പങ്കുവച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/mammootty-122-230x300.
jpg?resize=1154%2C1505&ssl=1)

നിമിഷ നേരം കൊണ്ടാണ് മമ്മൂക്ക ഫ്‌ളൈറ്റിലേക്ക് നടന്നു കയറുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍
വൈറലായി മാറിയത്. നാളെ പുറത്തിറങ്ങുന്ന സിബിഐ സീരീസിന്റെ അഞ്ചാം ഭാഗം സിബിഐ ദ ബ്രെയിന്‍
എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണ് മമ്മൂക്ക ദുബായിലേക്ക് പോയത്. ഇന്നലെയായിരുന്നു
സിബിഐയുടെ പ്രമോ ട്രെയിലര്‍ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത് രാത്രി 8.30, 9 എന്നീ
സമയങ്ങളിലാണ് പ്രദര്‍ശനം നടന്നത്. നിരവധിപ്പേരാണ് ബുര്‍ജ് ഖലീഫയില്‍ അയ്യരുടെ മുഖം 
തെളിയുന്നത് കാണാന്‍ എത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/mammootty-2-236x300.
jpg?resize=1152%2C1464&ssl=1)

കെ മധു-എസ്എന്‍ സ്വാമി-മമ്മൂട്ടി കൂട്ടുകെട്ടില്‍ ഇറങ്ങിയ സിബിഐ സീരീസിലെ അഞ്ചാമത്തെ
ചിത്രമാണ് സിബിഐ 5 ദി ബ്രയിന്‍. മുന്‍പ് ഉണ്ടായ നാല് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി
എന്താണ് സിബിഐ അഞ്ചാം ഭാഗത്തില്‍ എത്തുക എന്ന് കാണാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്
ആരാധകര്‍.. അതേസമയം, മലയാള സിനിമയുടെ അമ്പിളിക്കല , ജഗതി ശ്രീകുമാര്‍ ഈ സിനിമയുടെ ഭാഗമായി
എത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്.
