# മമ്മൂട്ടിയ്ക്ക് തുല്യം മമ്മൂട്ടി മാത്രം..!! എല്ലാ ഭാവങ്ങളും മമ്മൂക്കയുടെ കയ്യില്‍ ഭദ്രം..! വൈറലായി വീഡിയോ

- Link: https://ml.b4blaze.com/film-news/mammootty-new-viral-video
- Published: 2022-02-10T10:01:09+05:30
- Author: Rahul

ചെയ്തുവെച്ച ഓരോ കഥാപാത്രങ്ങളെയും അതിന്റെ പൂര്‍ണതയില്‍ എത്തിച്ചിട്ടുണ്ടെങ്കില്‍..
ഓരോ വേഷത്തെയും സിനിമാ പ്രേമികള്‍ ഇന്നും ഓര്‍മ്മകളില്‍ സൂക്ഷിച്ച് വെച്ചിട്ടുണ്ടെങ്കില്‍
ആ വേഷങ്ങള്‍ വെള്ളിത്തിരയില്‍ എത്തിച്ച ആ അതുല്യ പ്രതിഭയുടെ പേര് മമ്മൂട്ടി എന്ന് തന്നെയായിരിക്കണം.
മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂക്ക. അഭിനയ ജീവിതത്തില്‍ അമ്പതാണ്ടുകള്‍ പിന്നിടുന്ന
ഈ താരം ഇതിനോടകം തന്നെ ഒരുപാട് ജിവനുള്ള കഥാപാത്രങ്ങളെ ആരാധകര്‍ക്കിടയില്‍ സൃഷ്ടിച്ച്
കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/mammootty-katha-
pareyumbol-300x156.jpg?resize=935%2C486&ssl=1)

ഇപ്പോഴിതാ അദ്ദേഹത്തിന്റെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെടുന്ന ചില കഥാപാത്രങ്ങളെയും ഭാവങ്ങളെയും
കോര്‍ത്തിണക്കിയുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. ഭാവങ്ങള്‍
ഏതുമാകട്ടെ അതെല്ലാം ഈ കൈകകളില്‍ ഭദ്രമാണെന്ന് ഒരിക്കല്‍ കൂടി ആ വീഡിയോ പ്രേക്ഷകരെ 
ഓര്‍മ്മിപ്പിക്കുകയാണ്. നടന്‍ അജു വര്‍ഗീസാണ് തന്റെ സോഷ്യല്‍ മീഡിയ പേജ് വഴി ഈ വീഡിയോ
പങ്കുവെച്ചത്.

[https://www.instagram.com/reel/CZt6SzCpwOU/?utm_source=ig_web_copy_link](https://www.instagram.com/reel/CZt6SzCpwOU/?utm_source=ig_web_copy_link)

പിന്നീട് ആരാധകരും ഈ വീഡിയോ ഏറ്റെടുത്തു. തമിഴ് ആന്തോളജി ചിത്രം നവരസയുടെ സംഗീതമാണ്
വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. മാജിക്കല്‍ എന്ന തലക്കെട്ടോടെയാണ് അജു വീഡിയോ പങ്കുവച്ചത്.
നിരവധിപ്പേരാണ് ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തുന്നത്. ശൃങ്കാരം, ഹാസ്യം, കരുണം,
രൗദ്രം, വീരം, ഭയാനകം, ഭീഭത്സം, അത്ഭുതം, ശാന്തം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Mammootty-1200-300x167.
jpg?resize=1020%2C568&ssl=1)

എന്നീ നവരസങ്ങളും തന്റെ കഥാപാത്രത്തിലേക്ക് ആവാഹിച്ചെടുത്ത അദ്ദേഹത്തിന്റെ വീഡിയോ ആരാധകര്‍
ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയാണ്. ഇപ്പോഴും പുതിയ പുതിയ കഥാപാത്രങ്ങളെ തന്റെ പ്രേക്ഷകര്‍ക്ക്
സമ്മാനിക്കാനുള്ള തിരക്കിലാണ് മമ്മൂക്ക.

 

 
