# മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തില്‍!!! റോബി വര്‍ഗീസ് ചിത്രം ഡിസംബറില്‍

- Link: https://ml.b4blaze.com/film-news/mammootty-noby-varghese-movie-will-start-in-december
- Published: 2022-10-21T20:21:46+05:30
- Author: Anu

മമ്മൂട്ടിയെ നായകനാക്കി ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് ആദ്യമായി ചിത്രം
 സംവിധാനം ചെയ്യുന്നെന്ന്
റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകളാണ്
വരുന്നത്. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് മമ്മൂട്ടി എത്തുക. ഡിസംബര്‍ രണ്ടാം വാരം
സിനിമയുടെ ഷൂട്ട് ആരംഭിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.  മമ്മൂട്ടി കമ്പനിയുടെ
ബാനറില്‍ നിര്‍മ്മിക്കുന്ന നാലാമത്തെ ചിത്രമാണ് ഇത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘നന്‍പകല്‍
നേരത്ത് മയക്കം’, നിസാം ബഷീറിന്റെ ‘റോഷാക്ക്’, ജോ ബേബി സംവിധാനം ചെയ്യുന്ന ‘കാതല്‍’
എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ ബാനര്‍ ഒരുക്കിയത്.

മമ്മൂട്ടി-നയന്‍താര ചിത്രം ‘പുതിയ നിയമ’ത്തിലൂടെയാണ് റോബി വര്‍ഗീസ് ഛായാഗ്രാഹകനായത്.
ശേഷം ‘ദി ഗ്രേറ്റ് ഫാദര്‍’ എന്ന മമ്മൂട്ടി ചിത്രത്തിന്റെയും ‘ക്യാപ്റ്റന്‍’, ‘ലവ് ആക്ഷന്‍
ഡ്രാമ’, ‘വെള്ളം’ എന്നിവയുടെയും ക്യാമറയും റോബി വര്‍ഗീസ് ആയിരുന്നു.
  അതേസമയം കാതലിന്റെ
സ്വിച്ച് ഓണ്‍ കഴിഞ്ഞ ദിവസം കാക്കനാട് വെച്ച് നടന്നിരുന്നു. തെന്നിന്ത്യന്‍ താരം ജ്യോതിക
മമ്മൂട്ടിക്കൊപ്പമെത്തുന്ന ആദ്യ ചിത്രമാണിത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക
മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണിത്. 2009ല്‍ ഇറങ്ങിയ ‘സീതാകല്യാണം’ത്തിലാണ്
ജ്യോതിക അവസാനമായി ചെയ്ത മലയാള ചിത്രം.
