# സത്യത്തിൽ സന്തോഷിക്കേണ്ട നിമിഷം, എന്നാൽ സന്തോഷിക്കാൻ കഴിയില്ല! 69മത് ഫിലിം ഫെയർ പുരസ്‌കാരം; വയനാട് ദുരന്തത്തെ കുറിച്ച് മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/mammootty-on-the-wayanad-disaster
- Published: 2024-08-05T12:40:52+05:30
- Author: Suji

മമ്മൂട്ടി കമ്പനി നിർമ്മിച്ച്മ മ്മൂട്ടി  അഭിനയിച്ച ‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയിലെ
അഭിനയത്തിലൂടെ തന്റെ പതിനഞ്ചാമത് ഫിലിം ഫെയർ അവാർഡ് സ്വീകരിച്ചുകൊണ്ട്, ആ വേദിയിൽ  
മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. സത്യത്തിൽ ഇത്
സന്തോഷിക്കേണ്ട ഒരു നിമിഷമാണ്. പക്ഷെ ഞാൻ സന്തോഷവാനല്ല. വയനാട്ടിലെ എന്റെ ജനങ്ങൾ അതീവ
ദുരിതത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വന്തബന്ധങ്ങളും, ഉറ്റവരും, ഉടയവരും, എല്ലാം നഷ്ടപ്പെട്ട
ആ ജനങ്ങളെ നിങ്ങളെല്ലാവരും സപ്പോർട്ട് ചെയ്യും അതുപോലെ  സഹായിക്കുമെന്നും ഞാൻ വിശ്വസിക്കുന്നു
മമ്മൂട്ടി പറയുന്നു. ശരിക്കും ഏറെ അഭിമാന നിമിഷമാണെങ്കിലും കേരളത്തിന്റെ ദുഖത്തിനൊപ്പമാണ്
താനും

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/fi1.jpg?resize=827%
2C522&ssl=1)

ഇത് എന്റെ 15ാമത്ത്  ഫിലിം ഫെയർ അവാർഡാണ്.  ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിനാണ്
അവാർഡ് ലഭിച്ചത്. ഇതൊരു ബൈലിങ്ക്വൽ ചിത്രമാണ്. തമിഴിലും, മലയാളത്തിലുമാണ് ഈ സിനിമ എടുത്തിരിക്കുന്നത്.
തന്റെ സംവിധായകനോടും നൻപകൽ നേരത്ത് മയക്കം ചിത്രത്തിന്റെ ക്രൂവിനോടും പിന്നെ തന്റെ 
കൂടെ അഭിനയിച്ചവർക്കുംഎല്ലാവര്കും നന്ദി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/08/mam1.jpeg?resize
=640%2C480&ssl=1)

ഇത് ശരിക്കും ഏറെ സന്തോഷിക്കേണ്ട ഒരു സമയമായിരുന്നു. എന്നാൽ തനിക്കിത് ദുഖകരമായ ഒരു
സമയമാണ്. വയനാടിന്റെ ഈ ദുരവസ്ഥയിൽ ഏറെ വിഷമമുണ്ട്. അവിടെ ഉണ്ടായിരുന്ന എല്ലാവരേയും 
ഈ അവസരത്തിൽ  ഓർമിക്കുന്നു.എന്നാണ് മമ്മൂട്ടി പറയുന്നത്. അവിടെ ഉള്ളവർക്കു വേണ്ടി നിങ്ങൾ
എല്ലാവരും കഴിയുന്ന പോലെ സഹായിക്കണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നു. അവരെ ജീവിതത്തിലേക്ക്
തിരികെ കൊണ്ടു വരാൻ കഴിയുന്ന പോലെ അവരെ സപ്പോർട്ട് ചെയ്യുക എന്നും നടൻ കൂട്ടിച്ചേർത്തു
