# ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്‌സ് സ്വന്തമാക്കി മമ്മൂട്ടി- ചിത്രങ്ങള്‍

- Link: https://ml.b4blaze.com/film-news/mammootty-owns-apple-iphone-14-pro-max-pictures
- Published: 2022-09-17T17:15:10+05:30
- Author: Gargi

മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ടെക്‌നോളജിയോടുള്ള പ്രിയം എല്ലാവര്‍ക്കും അറിയാവുന്നതാണ്.
ഫോണുകള്‍, ക്യാമറകള്‍, കാറുകള്‍ എന്നിവയുടെയെല്ലാം പുതിയ മോഡലുകള്‍ താരം സ്വന്തമാക്കും.
ഇപ്പോഴിതാ, ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ആപ്പിള്‍ ഐഫോണ്‍ 14 പ്രൊ മാക്‌സ് സ്വന്തമാക്കിയിരിക്കുകയാണ്
മമ്മൂട്ടി. രണ്ടു വര്‍ഷം മുന്‍പ് ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്‌സ് വിപണിയിലെത്തിയപ്പോഴും
ആദ്യം സ്വന്തമാക്കിയത് താരമായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/mammootty1.jpg?resize
=1200%2C921&ssl=1)

കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോണുകളായ ഐഫോണ്‍ 14, ഐഫോണ്‍ 14 പ്രോ ഫോണുകള്‍
ഇന്ത്യന്‍ വിപണിയിലെത്തിയത്. ഓണ്‍ലൈന്‍ സ്റ്റോറുകളിലും അംഗീകൃത ഓഫ് ലൈന്‍ സ്റ്റോറുകളിലും
ഇവ വില്‍പ്പനയ്ക്ക് സജ്ജമാണിപ്പോള്‍. ഐഫോണ്‍ 14, 128 ജിബി പതിപ്പിന് 79900 രൂപയും ഐഫോണ്‍
14 പ്രോ ഫോണിന് 129900 രൂപയും ഐഫോണ്‍ 14 പ്രോ മാക്സിന് 139900 രൂപയുമാണ് വില തുടങ്ങുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/Rorschach-movie.
jpg?resize=696%2C392&ssl=1)

അതേസമയം റോഷാക് ആണ് ഇനി റിലീസിനൊരുങ്ങുന്ന മമ്മൂട്ടി ചിത്രം. ചിത്രത്തിന്റെ പോസ്റ്ററുകള്‍
ഇതിനകം തന്നെ ശ്രദ്ധ നേടി കഴിഞ്ഞു. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്
റോഷാക്ക്. മമ്മൂട്ടിയുടെ തന്നെ പ്രൊഡക്ഷന്‍ സ്ഥാപനമായ മമ്മൂട്ടി കമ്പനിയുടെ രണ്ടാമത്തെ
ചിത്രമാണ് റോഷാക്ക്. കെട്ട്യോളാണെന്റെ മാലാഖ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍
നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷറഫുദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു
പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
