# ‘മമ്മൂട്ടിയോട് തമാശപറഞ്ഞത്തിന് ‘ഗള്‍ഫ് യാത്ര ‘ മുടങ്ങിയ നടന്‍’

- Link: https://ml.b4blaze.com/film-news/mammootty-rejected-sreeramans-gulf-show
- Published: 2022-09-13T15:42:55+05:30
- Author: Gargi

മെഗാസ്റ്റാര്‍ മമ്മൂട്ടിയും നടന്‍ ശ്രീരാമനും തമ്മിലുണ്ടായ തമാശ ഒടുവില്‍ കാര്യത്തിലേക്ക്
എത്തിയ ഒരു സംഭവം സംവിധായകന്‍ സിദ്ധിഖ് സഫാരി ചാനലിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി.
ഇപ്പോഴിതാ ഇതിനെ കുറിച്ചുള്ള ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/mammootty-2.jpg?
resize=1280%2C720&ssl=1)

മൂവീ ഗ്രൂപ്പില്‍ ജില്‍ ജോയ് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ‘മമ്മൂട്ടിയോട്
തമാശപറഞ്ഞത്തിന് ‘ഗള്‍ഫ് യാത്ര ‘ മുടങ്ങിയ നടന്‍’ എന്ന തലക്കെട്ടോടു കൂടിയാണ് പോസ്റ്റ്
ആരംഭിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreeraman.jpg?resize
=2048%2C996&ssl=1)

മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പണ്ടൊരു ഗള്‍ഫ് ഷോ നടന്നു.. അന്ന് ശ്രീരാമന്‍ ആ ഗ്രൂപ്പില്‍
പോവാനായി ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ വിദ്യാസാഗറിനെ കൊണ്ട് ഷോയ്ക്ക് വേണ്ട ഒരു തീം
സോങ് ചെയ്യിപ്പിക്കുന്നു.. ആ പാട്ട് ഭയങ്കര റാപ്പ് സോങ് ആയിരുന്നു, മമ്മൂട്ടിക്ക് ഒഴികെ
ബാക്കി ആര്‍ക്കും ആ പാട്ട് ഇഷ്ടപെട്ടില്ല.
 ആ ഷോ ഒരു നാടന്‍ ഷോ ആയിരുന്നു, അതായിരുന്നു
ആര്‍ക്കും ആ പാട്ട് ഇഷ്ടമാവാത്തത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/sreeramann.jpg?resize
=674%2C498&ssl=1)

മമ്മൂട്ടി ആ നീരസത്തില്‍ നില്‍കുമ്പോള്‍ ആണ് ശ്രീരാമന്‍ അവിടേക്ക് വരുന്നത്.. മമ്മൂട്ടി
ആ പാട്ട് പുള്ളിയോട് കേട്ട് നോക്കാന്‍ പറഞ്ഞു.. പാട്ട് കേട്ടപ്പോള്‍ എങ്ങനെ ഉണ്ടെന്ന്
മമ്മൂട്ടി ചോദിച്ചു.. ‘നല്ല മലയാളിത്തം ഉള്ള പാട്ട് ‘ ഇത് കേട്ടതും എല്ലാരും ചിരിച്ചു.
മമ്മൂട്ടി ശ്രീരാമനെ ഷോയില്‍ നിന്ന് വെട്ടിയെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
