# തെലുങ്ക് സംഭാഷണവുമായി മമ്മൂട്ടി, ഏജന്റ് ഡബ്ബിംഗ് വീഡിയോ കാണാം

- Link: https://ml.b4blaze.com/film-news/mammootty-share-agent-movie-dubbing-video
- Published: 2023-04-27T13:56:12+05:30
- Author: Ajay

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഏജന്റ്. നാല് വർഷത്തെ
ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായത് കൊണ്ട് തന്നെ വൻ പ്രതീക്ഷയിലാണ്
ആരാധകർ.അഖിൽ അക്കിനേനി നായകനായി എത്തുന്ന ചിത്രത്തിൽ സുപ്രധാന കഥാപാത്രമാണ് മമ്മൂട്ടി
എത്തുന്നത്. അടുത്തിടെ സിനിമയുടെ ട്രെയിലർ പുത്തിറങ്ങിയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/agent-3-1.jpg?resize
=1280%2C720&ssl=1)

ട്രെയിലറിൽ മമ്മൂട്ടിക്ക് രണ്ട് ശബ്ദം ഉണ്ടായത് ആരാധകരെ ഏറെ വിഷമിപ്പിച്ചിരുന്നു. അതിനാൽ
തന്നെ ചിത്രത്തിൽ രണ്ടാമതും മമ്മൂട്ടി ഡബ്ബ് ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ
വീഡിയോ പങ്കുവച്ചിരിക്കുകയാണ് മമ്മൂട്ടി. ഏജന്റ് ഡബ്ബിംഗ് എന്ന് കുറിച്ച് കൊണ്ടാണ് 
മമ്മൂട്ടി വീഡിയോ പങ്കുവച്ചിരിക്കുന്നത്.വളരെ ഭംഗിയായി തെലുങ്ക് സംഭാഷണങ്ങൾ പറയുന്ന
മമ്മൂട്ടിയെ വീഡിയോയിൽ കാണാം. ഡബ്ബിം?ഗ് പൂർത്തിയാക്കിയ ശേഷം ക്യാമറയിൽ നോക്കി മമ്മൂട്ടി
ചിരിക്കുന്നതും കാണാം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/04/agent.jpg?resize
=1280%2C720&ssl=1)

സുരേന്ദർ റെഡ്ഡി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിൽ റിസർച്ച് ആൻഡ്
അനാലിസിസ് വിംഗ് (റോ) തലവൻ മേജർ മഹാദേവനായാണ് മമ്മൂട്ടി ഏജൻറിൽ എത്തുന്നത്. സാക്ഷി 
വൈദ്യയാണ് നായികയായി എത്തുന്നത്. ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഏജന്റ്, പാൻ ഇന്ത്യൻ
റിലീസ് ആയി ഏപ്രിൽ 28 ന് തിയറ്ററുകളിൽ എത്തും.

 

>  
> View this post on Instagram
>  
> [A post shared by Mammootty (@mammootty)](https://www.instagram.com/reel/CrgH5tGOb8i/?utm_source=ig_embed&utm_campaign=loading)
