# മാധ്യമ സുഹൃത്തുക്കള്‍ക്കൊപ്പം! വൈറലായി മെഗാ സ്റ്റാറിന്റെ മെഗാ സെല്‍ഫി!

- Link: https://ml.b4blaze.com/film-news/mammootty-shared-photo-with-media-frinds
- Published: 2022-10-05T15:53:18+05:30
- Author: Sreekumar

മമ്മൂക്ക സോഷ്യല്‍ മീഡിയയില്‍ എന്ത് പങ്കുവെച്ചാലും അത് വൈറലാണ്.. പ്രിയ താരത്തിന്റെ
ഓരോ പോസ്റ്റിനും ഫോട്ടോയ്ക്കുമായി ആരാധകര്‍ അത്ര ആകാംക്ഷയോടെയാണ് കാത്തുനില്‍ക്കാറുള്ളത്.
പതിവ് പോലെ ഇത്തവണയും അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച പോസ്റ്റാണ് 
ശ്രദ്ധ നേടുന്നത്.. ഇത്തവണ ഒരു മെഗാ സെല്‍ഫി ചിത്രവുമായാണ് മമ്മൂക്ക എത്തിയിരിക്കുന്നത്.
മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒപ്പമുള്ള സെല്‍ഫി ഫോട്ടോയാണ് മമ്മൂട്ടി പങ്കുവച്ചിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mammootty-selfie.
jpg?resize=526%2C526&ssl=1)

മീഡിയ ഫ്രണ്ട്‌സ് എന്നാണ് അദ്ദേഹം ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ
ദിവസങ്ങളിലായി തന്റെ ഏറ്റവും പുതിയ ചിത്രം റോഷാക്കിന്റെ പ്രമോഷന്‍ തിരക്കുകളില്‍ ആയിരുന്നു
മമ്മൂട്ടി. ദുബായിലെ പരിപാടിയ്ക്ക് ശേഷം കേരളത്തില്‍ കഴിഞ്ഞ ദിവസം സിനിമയുടെ പ്രമോഷന്റെ
ഭാഗമായി ഒരു പ്രസ് മീറ്റ് സംഘടിപ്പിച്ചിരുന്നു. ഇതില്‍ മമ്മൂക്ക പങ്കുവെച്ച ഓരോ വാക്കുകളും
നിലപാടുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.. ഇപ്പോഴിതാ കഴിഞ്ഞ ദിവസം
നടന്ന പ്രസ് മീറ്റിന് ശേഷം അദ്ദേഹം അവിടെ എത്തിച്ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കൊപ്പം
എടുത്ത സെല്‍ഫി ഫേസ്ബുക്ക് വഴി പങ്കുവെച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/mammootty-latest-.
jpg?resize=1000%2C1501&ssl=1)

നിരവധി കമന്റുകളാണ് ഫോട്ടോയ്ക്കായി ആരാധകര്‍ കുറിയ്ക്കുന്നത്. കൂടുതല്‍ കമന്റുകള്‍..
അത് എന്നത്തേയും പോലെ മെഗാ സ്റ്റാറിന്റെ ലുക്കിനെ കുറിച്ച് തന്നെയാണ്. മമ്മൂക്കയെ മാത്രമേ
ശ്രദ്ധിക്കാന്‍ കഴിയുന്നുള്ളൂ.. ‘നിത്യഹരിത സൂപ്പര്‍ സ്റ്റാര്‍, പ്രായം 60ല്‍ താഴെയെന്നെ
തോന്നുള്ളൂവെങ്കിലും ഒരു 10 വര്‍ഷം കൂടി കഴിഞ്ഞ് ജനിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു
പോകുന്നു, മെഗാസ്റ്റാറിന്റെ മെഗാ സെല്‍ഫി, ക്യാമറയ്ക്ക് പിന്നില്‍ നിന്നവരെ വരെ മുന്നില്‍
എത്തിച്ച മഹാനടന്‍..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/rorschach-new.jpg?
resize=1280%2C720&ssl=1)

എന്നിങ്ങനെ നീളുന്നു കമന്റുകള്‍. മീഡിയാക്കാരോട് തമാശ പറഞ്ഞും തഗ്ഗടിച്ചും അദ്ദേഹം 
പങ്കുവെച്ച ഓരോ വാക്കുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.. ഇപ്പോള്‍ ഈ സെല്‍ഫി ചിത്രവും
ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അതേസമയം, റോഷാക്ക് എന്ന സിനിമയ്ക്ക് വേണ്ടിയും ആരാധകര്‍
കാത്തിരിക്കുകയാണ്. നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബര്‍ 7ന് തിയറ്ററുകളില്‍
എത്തും.
