# കാരവാനൊന്നും വേണ്ട!! നന്‍പകല്‍ നേരത്ത് തറയില്‍ ഉറങ്ങി മമ്മൂക്ക

- Link: https://ml.b4blaze.com/film-news/mammootty-sleeping-on-the-floor-during-the-shooting-break
- Published: 2023-01-24T15:45:49+05:30
- Author: Anu

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’
 മികച്ച
പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനം ഏറെ കൈയ്യടി നേടുന്നുണ്ട്.
ഇപ്പോഴിതാ, സിനിമയുടെ സെറ്റില്‍ നിന്നുള്ള മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍
വൈറലാകുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇടവേളയില്‍ വെറും തറയില്‍ ‘മയങ്ങു’ന്ന മമ്മൂക്കയുടെ
ഫോട്ടോയാണ് വൈറലായിരിക്കുന്നത്.

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ സെറ്റില്‍ കിടന്നുറങ്ങുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍
വൈറലായിരിക്കുകയാണ്. മമ്മൂട്ടിയുടെ സുഹൃത്തായ ജോര്‍ജാണ് ചിത്രങ്ങള്‍ സോഷ്യലിടത്ത് പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തില്‍ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ
കഥാപാത്രം ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തുന്ന ഒരു സീന്‍ ഉണ്ട്. ഇതേ ക്ഷേത്രത്തിന്
പുറത്ത് വിശ്രമിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് ജോര്‍ജ് പങ്കുവെച്ചത്.

മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും ലിജോ പെല്ലിശേരിയുടെ ആമേന്‍
മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’ത്തിന്റെ നിര്‍മ്മാണം.
  
ലിജോ പെല്ലിശേരി തന്നെയാണ് കഥ. എസ്. ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. മമ്മൂട്ടിയുടെ
പേരന്‍പ്, പുഴു എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് ക്യാമറ ചെയ്യുന്നത്.
