# അന്വേഷണത്തിനിടയില്‍ ഫോട്ടോപിടുത്തം കൂടി ആയാലോ? മമ്മൂട്ടി എന്ന ഫോട്ടോഗ്രാഫര്‍!!

- Link: https://ml.b4blaze.com/film-news/mammootty-the-photographer
- Published: 2022-01-03T17:27:58+05:30
- Author: Rahul

താര രാജാവ് മമ്മൂട്ടിയുടെ അഭിനയത്തിന് പുറമെയുള്ള മറ്റൊരു കഴിവിനെ കുറിച്ച് അറിയാത്ത
ആരാധകരുണ്ടാവില്ല. മകന്‍ ദുല്‍ഖറിന് കാറുകളോട് ആണ് ഇഷ്ടം എങ്കില്‍ അച്ഛന് ക്യാമറകളോടും
ഫോട്ടോ പിടുത്തത്തിലുമാണ് താല്‍പര്യം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പും മമ്മൂട്ടി തന്റെ
സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ച ഒരു ഫോട്ടോ എടുക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍
എല്ലാം വൈറലായി മാറിയിരുന്നു ഇപ്പോഴിതാ, സിബിഐ അഞ്ചാം പതിപ്പിന്റെ ഷൂട്ടിംഗ് തിരക്കില്‍
നിന്ന് മമ്മൂട്ടി പകര്‍ത്തിയ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/mamooty-300x169.
jpg?resize=1008%2C568&ssl=1)

ഇത്തവണ സംവിധാകന്‍ കെ മധുവിനെയാണ് മമ്മൂട്ടി ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നത്. കെ
മധു തന്നെയാണ് മമ്മൂട്ടി എടുത്ത ഫോട്ടോ തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.
ഫോട്ടോഗ്രാഫിയില്‍ ഏറെ താത്പര്യമുള്ള താരമാണ് മമ്മൂട്ടി. താരം തന്റെ ക്യാമറയില്‍ പകര്‍ത്തിയ
ചിത്രങ്ങള്‍ വൈറല്‍ ആകാറുമുണ്ട്. സിബിഐ 5 ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് താരം
ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ
നേടാറുണ്ട്. സിബിഐ 5-ന്റെ ഷൂട്ടിംഗ് ഇടവേളയില്‍ മമ്മൂട്ടി എടുത്ത ഈ ഫോട്ടോയാണ് ഇപ്പോള്‍
ചര്‍ച്ചയാകുന്നത്.
