# യൂട്യൂബിൽ വൺ മില്യണിലധികം കാഴ്ചക്കാരുമായി മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ ടീസർ

- Link: https://ml.b4blaze.com/film-news/mammoottys-christopher-teaser-hits-over-one-million-views-on-youtube
- Published: 2023-01-03T13:13:21+05:30
- Author: Ajay

ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ‘ക്രിസ്റ്റഫർ’.
ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. അതേ സമയം ടിസർ സോഷ്യൽ മീഡിയയിൽ്
ശ്രദ്ധനേടിയിരുന്നു. ത്രില്ലർ ഗണത്തിൽപ്പെടുന്ന സിനിമയുടെ ടീസർ കണ്ടത് എത്രപേരാണെനനറിയാമോ?
വൺ മില്യണിലധികം കാഴ്ചക്കാരുമായി ക്രിസ്റ്റഫർ ടീസർ മുന്നേറുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/chr.jpg?resize=1280%
2C720&ssl=1)

ക്രിസ്റ്റഫറിന്റെ ടാഗ് ലൈൻ ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ്. അമല പോൾ, സ്നേഹ,
ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരുള്ള സിനിമയിൽ തെന്നിന്ത്യൻ താരം വിനയ് 
റായ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൂടാതെ സദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം,
വിനീതകോശി, വാസന്തി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/christ-1024x533.
jpg?resize=696%2C362&ssl=1)

ഉദയകൃഷ്ണയാണ് ക്രിസ്റ്റഫർ എന്ന ചിത്രത്തിന് തിരക്കഥ എഴുതുന്നത്.ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന്റെ
ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. മനോജ് എഡിറ്റിംഗ നിർവ്വഹിക്കുന്ന സിനിമയുടെസംഗീതം ഒരുക്കുന്നത്
ജസ്റ്റിൻ വർഗീസാണ്. സിനിമയുടെ റിലീസ് തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, 
കാതൽ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ജിയോ ബേബിയാണ് സിനിമ
സംവിധാനം ചെയ്യുന്നത്.

https://youtu.be/R3v_s95LPaw

 
