# മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫർ’ ഫെബ്രുവരിയിൽ തിയറ്ററുകളിലേക്ക്!

- Link: https://ml.b4blaze.com/film-news/mammoottys-christopher-to-hit-the-theaters-in-february
- Published: 2023-01-06T13:25:56+05:30
- Author: Ajay

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ക്രിസ്റ്റഫർ’.
സിനിമ ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. ചിത്രം ഫെബ്രുവരി
മധ്യത്തോടെ റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിക്കുന്നത്. ‘ബയോഗ്രാഫി ഓഫ് എ വിജിലൻറ്
കോപ്പ് ‘ എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന ത്രല്ലർ ചിത്രമാണ് ക്രിസ്റ്റഫർ.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/chr-1.jpg?resize
=1280%2C720&ssl=1)

പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് ക്രിസ്റ്റഫർ.
ഉദയ കൃഷ്ണയാണ് ത്രില്ലർ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. സ്‌നേഹ, അമലപോൾ, ഐശ്വര്യ
ലക്ഷ്മി എന്നിവർ നായികമാരാവുന്ന ചിത്രത്തിൽ തെന്നിന്ത്യൻ താരം വിനയ് റായ് പ്രധാന വേഷത്തിൽ
എത്തുന്നു.ചിത്രത്തിൽ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/christ-1.jpg?resize
=1248%2C650&ssl=1)

ദിലീഷ് പോത്തൻ,ഷൈൻ ടോം ചാക്കോ, സിദ്ദീഖ്, ജിനു എബ്രഹാം, വാസന്തി ,വിനീത കോശി തുടങ്ങിയവരാണ്
മറ്റ് പ്രധാന കഥാപാത്രങ്ങൾ. കൂടാതെ 35 ഓളം പുതുമുഖങ്ങൾ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.
ഫൈസ് സിദ്ദിഖ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ എഡിറ്റിങ്
നിർവഹിക്കുന്നത് മനോജാണ്. കഴിഞ്ഞ ദിവസം സിനിമ ട്രെയ്‌ലർ പുറത്ത് വിട്ടിരുന്നു

 

 
