# ഇതൊക്കെയാണ് മക്കളേ എന്‍ട്രി..! ലാന്‍ഡ്‌ റോവറിലുള്ള മമ്മൂക്കയുടെ വരവ് ആഘോഷമാക്കി ആരാധകര്‍!

- Link: https://ml.b4blaze.com/film-news/mammoottys-mass-entry-viral-video
- Published: 2022-07-19T12:44:49+05:30
- Author: Sreekumar

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും
ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ സെറ്റിലേക്ക് മമ്മൂക്ക ജോയിന്‍ ചെയ്തതിന്റെ 
വിശേഷങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്. ഇതുവരെ പേരിട്ടിട്ടില്ലത്ത സിനിമയില്‍ അദ്ദഹം
പോലീസ് വേഷത്തിലാണ് എത്തുന്നത് എന്നാണ് പുറത്ത് വന്ന വിവരം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mammookka-1.jpg?
resize=572%2C406&ssl=1)

ഇപ്പോഴിതാ ഷൂട്ടിംഗ് ഇതിനോടകം തന്നെ ആരംഭിച്ച സെറ്റിലേക്ക് തന്റെ ഭാഗം അഭിനയിക്കാനായി
മമ്മൂക്ക എത്തിച്ചേര്‍ന്നിരിക്കുകയാണ്. എറണാകുളം ജില്ലയിലെ കോതമംഗലം പൂയംകുട്ടിയിലാണ്
സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മമ്മൂക്ക സെറ്റിലേക്ക് എത്തിയത്.
ഷര്‍ട്ടും മുണ്ടും ധരിച്ച് വളരെ സിംപിളായി തന്റെ ലാന്‍ഡ്‌റോവറില്‍ മാസ്സ് എന്‍ട്രി 
നടത്തിയ അദ്ദേഹത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/m-c.jpg?resize=776%
2C376&ssl=1)

അദ്ദേഹം സെറ്റിലേക്ക് എത്തുന്നതിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. കാറില്‍
നിന്ന് ഇറങ്ങി എല്ലാവര്‍ക്കും ഒരു പുഞ്ചിരി സമ്മാനിച്ച് അദ്ദേഹം കാരവാനിലേക്ക് കയറാന്‍
നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ബി 
ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ഇത്. ഉദയകൃഷ്ണ തന്നെയാണ് ഈ സിനിമയ്ക്ക്
തിരക്കഥയും ഒരുക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/b-unni-mammootty.
jpg?resize=1280%2C720&ssl=1)

തെന്നിന്ത്യയിലെ തന്നെ മുന്‍നിര നടികളാണ് സിനിമയില്‍ നായികമാരായി എത്തുന്നത്. സിനിമയുടെ
ഷൂട്ടിംഗ് പുരോഗമിക്കുന്ന സ്ഥലത്തെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍
ശ്രദ്ധ നേടിയിരുന്നു.

> Megastar [@mammukka](https://twitter.com/mammukka?ref_src=twsrc%5Etfw) Joined 
> in the sets of New Movie Directed by [@unnikrishnanb](https://twitter.com/unnikrishnanb?ref_src=twsrc%5Etfw)!!
> Shoot In Progress at Kothamngalam ????[#Mammootty](https://twitter.com/hashtag/Mammootty?src=hash&ref_src=twsrc%5Etfw)
> [#Megastar418](https://twitter.com/hashtag/Megastar418?src=hash&ref_src=twsrc%5Etfw)
> [pic.twitter.com/vFXXh5HuDK](https://t.co/vFXXh5HuDK)
> — Vishnu Sugathan (@vichu369) [July 18, 2022](https://twitter.com/vichu369/status/1549015458929467392?ref_src=twsrc%5Etfw)

അപ്പോഴും മമ്മൂക്കയുടെ വരവിനായിട്ടായിരുന്നു ആരാധകര്‍ കാത്തിരുന്നത്. ഏറെ നാളുകള്‍ക്ക്
ശേഷം മമ്മൂക്ക പോലീസ് വേഷത്തില്‍ എത്തുന്ന ഈ സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ അറിയാനുള്ള
ആകാംക്ഷയിലാണ് ആരാധകര്‍.
