# തോക്കെടുത്ത് മമ്മൂക്ക.. ഇനിയെല്ലാം കാത്തിരുന്ന് കാണാം എന്ന് ആരാധകര്‍..!

- Link: https://ml.b4blaze.com/film-news/mammoottys-new-movie-christopher-title-poster-comments
- Published: 2022-08-18T08:23:48+05:30
- Author: Sreekumar

മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. ബി
ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ ആയിരുന്നു
പുറത്ത് വിട്ടത്. മമ്മൂക്ക തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ സിനിമയുടെ ടൈറ്റില്‍
പോസ്റ്റര്‍ പുറത്ത് വിട്ടത്. ക്രിസ്റ്റഫര്‍ എന്നാണ് താരരാജാവിന്റെ ഏറ്റവും പുതിയ സിനിമയുടെ
പേര്. മോഹന്‍ലാലിനെ നായകനാക്കി ആറാട്ട് എന്ന സിനിമ പുറത്തിറക്കിയ ശേഷം മമ്മൂക്കയെ വെച്ച്
ബി ഉണ്ണികൃഷ്ണന്‍ ചെയ്യുന്ന അടുത്ത സിനിമയാണ് ക്രിസ്റ്റഫര്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/christopher-2.jpg?
resize=526%2C769&ssl=1)

ഉദയകൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആര്‍ ഡി ഇല്ലുമിനേഷന്‍സിന്റെ
ബാനറിലാണ് ഈ സിനിമ ഒരുങ്ങുന്നത്. മമ്മൂക്ക ഇന്നലെ സിനിമയുടെ പേരും പോസ്റ്ററും പുറത്ത്
വിട്ടതോടെ ആരാധകര്‍ വലിയ ആവേശത്തിലാണ്. മമ്മൂട്ടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമ
എന്നതുകൊണ്ട് തന്നെ ക്രിസ്റ്റഫര്‍ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമ ആരാധകരില്‍ ഉണര്‍ത്തുന്ന
പ്രതീക്ഷ ചെറുതല്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/07/mammooty-b-unnikrishnan.
jpg?resize=1280%2C720&ssl=1)

ടൈറ്റില്‍ പോസ്റ്ററിന് ഒപ്പം സിനിമയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജും അദ്ദേഹം ആരാധകര്‍ക്ക്
പരിചയപ്പെടുത്തിയിട്ടുണ്ട്. ഈ പേജില്‍ സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍
അറിയാന്‍ സാധിക്കും. അതേസമയം, ആറാട്ടിന് പറ്റിയത് ക്രിസ്റ്റഫറിന് പറ്റരുത് എന്ന കമന്റുകളാണ്
പ്രേക്ഷകര്‍ പങ്കുവെയ്ക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cmnt-12.jpg?resize
=418%2C490&ssl=1)

സംവിധായകനിലുള്ള വിശ്വാസത്തിനേക്കാള്‍ ഇത് മമ്മൂക്കയോടുള്ള വിശ്വാസമാണെന്നാണ് ചിലര്‍
ഈ സിനിമയ്ക്ക് പ്രതീക്ഷ വെച്ച് പറയുന്നത്. അതേസമയം, സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന്
എത്തുന്നവരും ഏറെയാണ്. പ്രമാണിയ്ക്ക് ശേഷം ഉണ്ണികൃഷ്ണന്‍, മമ്മൂട്ടി കോംബോ..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/08/cmt-34.jpg?resize
=459%2C442&ssl=1)

ഒരു ഹിറ്റ് തന്നെ പ്രതീക്ഷിച്ച് കാത്തിരിക്കുന്നു എന്നാണ് ചിലര്‍ കമന്റുകളായി കുറിയ്ക്കുന്നത്.
മമ്മൂക്ക തോക്കേന്തി നില്‍ക്കുന്ന ബാക്ക് സൈഡ് ഫോട്ടോയാണ് ഇപ്പോള്‍ ടൈറ്റില്‍ പോസ്റ്ററില്‍
ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയുടെ കൂടുതല്‍ വിശേഷങ്ങള്‍ക്കായാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
