# കലാഭവന്‍ ഹനീഫിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി മമ്മൂട്ടി!!!

- Link: https://ml.b4blaze.com/film-news/mammooty-gave-condolences-to-kalabhavan-haneef
- Published: 2023-11-09T21:49:11+05:30
- Author: Anu

അന്തരിച്ച കലാകാരന്‍ കലാഭവന്‍ ഹനീഫിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി മെഗാതാരം മമ്മൂട്ടി.
ആന്റോ ജോസഫിനും പിഷാരടിയ്ക്കും ഒപ്പമാണ് മമ്മൂട്ടി ഹനീഫിനെ അവസാനമായി കാണാന്‍ എത്തിയത്.
കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ഹനീഫിന്റെ മകനെ ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചാണ് താരം
മടങ്ങിയത്. താരലോകം ഒന്നടങ്കം തന്നെ ഹനീഫിന് അന്ത്യാഞ്ജലി അര്‍പ്പിക്കുന്നുണ്ട്. സംസ്‌കാരം
നാളെ മട്ടാഞ്ചേരിയില്‍ വെച്ച് നടക്കും.
  വ്യത്യസ്തമായ നിരവധി വേഷങ്ങള്‍ കൊണ്ട് ആരാധകരുടെ
മനസ്സില്‍ ഇടംപിടിച്ച താരമാണ് ഹനീഫ്. ദൃശ്യം, ഉസ്താദ് ഹോട്ടല്‍, കട്ടപ്പനയിലെ ഹൃഥ്വിക്
റോഷന്‍, പാണ്ടിപ്പട, പച്ചക്കുതിര, സന്ദേശം, തുടങ്ങിയ സിനിമകള്‍ എല്ലാം തന്നെ അദ്ദേഹത്തിന്റെ
മികച്ച റോളുകളായിരുന്നു. മണവാളന്‍, സുഹൃത്ത്, കല്യാണ ബ്രോക്കര്‍, സെക്യൂരിറ്റി, ദുബായ്ക്കാരന്‍,
ചായക്കടക്കാരന്‍, സ്‌കൂള്‍ മാഷ്, ട്രെയിന്‍ ടി ടി ആര്‍ ഇങ്ങനെ നമുക്ക് ചുറ്റുമുള്ള 
പല മനുഷ്യരായും ഹനീഫ് വേഷമിട്ടു. അവയെല്ലാം തന്നെ നമ്മളില്‍ ഒരാളെന്നപോലെ തോന്നിക്കുന്ന
കഥാപാത്രങ്ങളായിരുന്നു.  ഇന്ന് വൈകീട്ടോടെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ്
കലാഭവന്‍ ഹനീഫ് മരണപ്പെട്ടത്. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് 
അന്ത്യം. 150 ലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം. കഴിഞ്ഞ വര്‍ഷമിറങ്ങിയ ജലധാര
പമ്പ് സെറ്റാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.
