# “കല്യാണത്തേൻ നിലാ” എന്ന ഗാനത്തിന്റെ പ്രത്യേകത എല്ലാരേയും അമ്പരപ്പിച്ചുകൊണ്ട് മമ്മൂട്ടി തുറന്നുപറഞ്ഞു

- Link: https://ml.b4blaze.com/film-news/mammooty-says-about-kallyana-thenila
- Published: 2020-09-25T16:00:29+05:30
- Author: Sreekumar

മെഗാസ്റ്റാർ മമ്മൂട്ടി പാടി അഭിനയിച്ച ഒട്ടേറെ പ്രണയഗാനങ്ങൾ മലയാളത്തിൽ ഉണ്ടെങ്കിലും,
അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രമായ  “_മൗനം സമ്മതത്തിലെ_ ” കല്യാണത്തേൻ നിലാ’ എന്ന
പാട്ടു മലയാളികൾക്കും പ്രിയപ്പെട്ടതാണ്. ഇളയരാജയുടെ സംഗീതവും നടി അമലക്കൊപ്പം മമ്മൂട്ടിയുടെ
റൊമാൻസ് രംഗങ്ങളും കൊണ്ട് ഈ ഗാനം ഇപ്പോഴും പലരുടെയും മനസ്സിൽ  മായാതെ കിടക്കുന്നുണ്ട്.
എന്നാൽ, ഈ പാട്ടിൽ ആരും ശ്രദ്ധിക്കാതെ പോയെ  ഒരു പ്രത്യേകതയുണ്ട്.
 കഴിഞ്ഞ വർഷം സിഗപ്പൂരിൽ
നടന്ന ഒരു സ്റ്റേജ് ഷോയിൽ, ഗായകരായ കാർത്തിക്, സിത്താര കൃഷ്ണകുമാർ,ഹരി ശങ്കർ എന്നിവർ
താരത്തിന് വേണ്ടി  ഗാനം സ്റ്റേജിൽ പാടുകയുണ്ടായി, അപ്പോഴാണ് തനിക്കു ഏറെ  ഇഷ്ട്ടപെട്ട
ഈ ഗാനത്തിന്റെ ഒരു പ്രത്യേകത താരം പറഞ്ഞത്. “തമിഴ്നാട്ടിലെ  പ്രഗത്ഭനായ കവി പുലമയ്പിത്തൻ
എഴുതിയ പാട്ടാണിത്, ഇതിനു ഒരു പ്രത്യേകതയുണ്ട് അറിയാമോ?” അദ്ദേഹം ആദ്യം സിത്താരയോട്
തന്നെ ചോദിച്ചു. പിന്നീട് ചോദ്യം, കാർത്തിക്കിനോടും ഹരിയോടും സ്റ്റേജിൽ ഉണ്ടായിരുന്ന
രമേശ് പിഷാരടിയോടും സുരാജ് വെഞ്ഞാറമൂടിനോടും അദ്ദേഹം ചോദിച്ചു, പക്ഷേ അവർക്കാർക്കും
തന്നെ ആ ഉത്തരം അറിയില്ലായിരുന്നു. പിന്നീട് മമ്മൂട്ടി ആ ചോദ്യം കാണികളോട് ചോദിക്കുകയും‘
ല ല’ എന്ന് അവരിൽ ഒരാൾ വിളിച്ചു പറയുകയും ചെയ്തു. ഉത്തരം നൽകിയ ആൾക്ക് ഒരു തംബ്സ് അപ്പും
നൽകി മമ്മൂട്ടി ആ സസ്പെൻസ് പൊളിച്ചു,ഇതിലെ ഓരോ വരിയും തീരുന്നത് ല എന്ന അക്ഷരത്തിലാണ്”.
വീഡിയോ കാണാം …..!
