# ഇതാ പുതിയൊരു മമ്മൂട്ടി ചിത്രം കൂടി പിറക്കുന്നു..!! ആവേശത്തോടെ ആരാധകര്‍..!!

- Link: https://ml.b4blaze.com/film-news/mammootys-new-movie
- Published: 2022-03-30T11:44:30+05:30
- Author: Rahul

എഴുപതിന്റെ നിറവിലും മലയാള സിനിമാ രംഗത്തും ഇതരഭാഷാ ചിത്രങ്ങളിലും നിറഞ്ഞാടുകയാണ് മമ്മൂട്ടി
എന്ന അതുല്യ പ്രതിഭ. തലമുറകള്‍ എത്ര മാറി വന്നാലും മമ്മൂട്ടിയുടെ ആരാധകരായി മാറാത്തവരാരും
ഇവിടെ ഉണ്ടാവില്ല. മലയാളികളുടെ പ്രിയപ്പെട്ട സംവിധായകന്‍ അമല്‍നീരദിന്റെ സംവിധാനത്തില്‍
പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം എന്ന ചിത്രമാണ് മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ
സിനിമ. മൈക്കിളപ്പനായി അദ്ദേഹം തകര്‍ത്താടിയ ഈ സിനിമ, ബോക്‌സ്ഓഫീസ് ഹിറ്റായി മാറി. 
നന്‍പകല്‍ നേരത്ത് മയക്കം, പുഴു, തെലുങ്ക് ചിത്രം ഏജന്റ് എന്നീ സിനിമകളാണ് ഇനി പുറത്ത്
വരാനുള്ള മമ്മൂട്ടി ചിത്രങ്ങള്‍.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mamootty89-300x169.
jpg?resize=1120%2C631&ssl=1)

മമ്മൂട്ടിയുടെ പുതിയ സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരിലേക്ക് വീണ്ടുമൊരു സന്തോഷ
വാര്‍ത്ത എത്തിയിരിക്കുകയാണ്. നന്‍പല്‍ നേരത്ത് മയക്കം എന്ന ലിജോ ജോസ് പെല്ലിശ്ശേരി
ചിത്രത്തിന് ശേഷം മമ്മൂട്ടി പ്രൊഡക്ഷന്‍സ് കമ്പനി ഇതാ മറ്റൊരു സിനിമ കൂടി നിര്‍മ്മിക്കുകയാണ്.
മമ്മൂട്ടി തന്നെയാണ് ഈ സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mammootty7676-300x169.
jpg?resize=1049%2C591&ssl=1)

ആസിഫ് അലിയെ നായകനാക്കി ‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രം സംവിധാനം ചെയ്ത നിസാം
സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മമ്മൂട്ടി ചിത്രത്തിന്റെ വിശേഷങ്ങളാണ് പുറത്ത് വരുന്നത്.
ഈ ചിത്രം പൂര്‍ണമായും ത്രില്ലറാണ് എന്നാണ് അറിയാന്‍ സാധിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mammootty-14-1024x538-
1-300x158.jpg?resize=1161%2C612&ssl=1)

സിനിമയുടെ പ്രധാനലൊക്കേഷന്‍ കൊച്ചിയാണ്. പൂജയും സിച്ച് ഓണ്‍ കര്‍മവും ചാലക്കുടിയില്‍
നടന്നു. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ
തിരക്കഥാകൃത്തായ സമീര്‍ അബ്ദുല്‍ ആണ്. ഏപ്രില്‍ മൂന്നിന് മമ്മൂട്ടി ചിത്രത്തില്‍ ജോയിന്‍
ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.
