# എല്ലാവർക്കും മടിയായിരുന്നു സീതയാവാൻ; ബിന്ദു പണിക്കരെ കുറിച്ച് മമ്മൂട്ടി പറഞ്ഞത്!!

- Link: https://ml.b4blaze.com/film-news/mammoty-about-bindu-panikkar
- Published: 2022-12-15T09:16:49+05:30
- Author: Ajay

അടുത്തിടെ ഇറങ്ങിയ മമ്മൂട്ടി ചിത്രമായിരുന്നു ‘റോഷാക്ക്’. ഏറെ പ്രശംസകൾ ഏറ്റു വാങ്ങിയ
സിനിമയിൽ ഓരോ കഥാപാത്രങ്ങളും നിറഞ്ഞാടുകയായിരുന്നു. അത്രമേൽ പ്രശംസ അർഹിക്കുന്നുണ്ട്
ഓരൊ കഥാപാത്രങ്ങളും. നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രം മലയാളി പ്രേക്ഷകർക്ക് പുത്തൻ
അനുഭവമായിരുന്നു റോഷാക്ക്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/bin.jpg?resize=1280%
2C720&ssl=1)

ലൂക്ക് ആന്റണി ആയി മമ്മൂട്ടി തകർത്തഭിനയിച്ചപ്പോൾ ചിത്രത്തിലെ മറ്റൊരു കഥാപാത്രമായ 
സീതയായി ബിന്ദു പണിക്കർ സിനിമയിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം തനിക്ക്
കിട്ടിയ മനോഹരമാക്കുന്നതിൽ ബിന്ദു പണിക്കർക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ
വിജാഘോഷവേളയിൽ ബിന്ദു പണിക്കറെ കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ
ശ്രദ്ധനേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/bindu1.jpg?resize
=1280%2C720&ssl=1)

‘ഒരുപാട് കാലത്തിന് ശേഷം ഇങ്ങനെയൊരു സിനിമയിൽ അഭിനയിക്കാൻ സാധിച്ചതിൽ മമ്മൂക്കയ്ക്ക്
നന്ദി. ഒരു നടി എന്ന നിലയിൽ ഇനി എനിക്കൊന്നും വേണ്ട. അത്രയ്ക്ക് സന്തോഷത്തിലാണ് ഞാനെന്നും,
ഏത് ഒരു ആർട്ടിസ്റ്റിനും കൊതി തോന്നുന്ന കഥാപാത്രമാണ് സീതയെന്നും അത് ചെയ്യാൻ എന്നെ
വിളിച്ചതിന് ഒരുപാട് സന്തോഷമെന്നാണ് ബിന്ദു പണിക്കർ പറഞ്ഞത്. താരത്തെ പ്രശംസിച്ച് മമ്മൂട്ടിയും
രംഗത്തെത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/12/binduu.jpg?resize
=1280%2C720&ssl=1)

ബിന്ദുവിൻറെ പേര് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നു. പിന്നീട് വേറൊരു ചോയിസ് വന്നപ്പോൾ 
പലരോടും ഈ കഥാപാത്രമാവാൻ ചോദിച്ചെങ്കിലും എല്ലാവർക്കും മടിയായിരുന്നു. അങ്ങനെയാണ് ഈ
സിനിമയിലെ ഏറ്റവും വലിയൊരു ഭാഗമാകാൻ ബിന്ദു പണിക്കർക്ക് സാധിച്ചതെന്നും. നോർമ്മലി സ്ത്രീകളുടെ
ശക്തമായ കഥാപാത്രമെന്ന് പറയുമ്പോൾ ഗുസ്തിപിടിക്കുന്ന ശക്തി അല്ല മറിച്ച് കഥാപാത്രത്തിൻറെ
ശക്തിയാണ്. ഇത്രയും കാലത്തിന് ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെയൊരു വേഷം ചെയ്തിട്ടുണ്ടോ 
എന്നെനിക്കറിയില്ല മമ്മൂട്ടി പറഞ്ഞു. നമ്മൾ കാണിക്കുന്ന ആവേശത്തെക്കാൾ, ധൈര്യത്തെക്കാൾ
കൂടുതൽ ഈ സിനിമയിൽ അഭിനയിക്കാൻ ബിന്ദു പണിക്കർ കാണിച്ച ധൈര്യം തന്നെയാണ് ഈ സിനിമയുടെ
വിജയം. മമ്മൂട്ടി വ്യക്തമാക്കി.മമ്മൂട്ടി കമ്പനിയാണ് റോഷാക്ക് വിജയ ആഘോഷത്തിന്റെ വീഡിയോ
പുറത്തുവിട്ടത്

 
