# നിലത്ത് കിടന്നാൽ അഴുക്ക് പറ്റും, മേക്കപ്പ് പോകുമെന്ന പ്രശ്‌നമൊന്നുമില്ല, മമ്മൂട്ടി പറയുന്നു!!

- Link: https://ml.b4blaze.com/film-news/mammoty-about-nanpakal-nethu-mayakkam-viral-pic
- Published: 2023-02-03T10:57:58+05:30
- Author: Ajay

കുറച്ച് ദിവസങ്ങൾക്ക മുന്നെ സമൂഹ മാധ്യമങ്ങളിലാകെ വൈറലായിരുന്നു നൻപകൽ നേരത്ത് മയക്കം
സിനിമയുടെ ഷൂട്ടിങ്ങിനിടെ നിലത്ത് കിടന്ന് ഉറങ്ങുന്ന മമ്മൂട്ടിയുടെ ഫോട്ടോ. മമ്മൂട്ടിയുടെ
സന്തതസഹചാരിയായ ജോർജാണ് ആ വൈറൽ ഫോട്ടോ പകർത്തിയും ആ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതും.
നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിലെ സുന്ദരം എന്ന കഥാപാത്രത്തിന്‌റെ വേഷത്തിലാണ് മമ്മൂട്ടി
നിലത്ത് കിടന്ന് ഉറങ്ങിയിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nan-pakl-m.jpg?resize
=1280%2C720&ssl=1)

ഇപ്പോഴിതാ ൻപകൽ നേരത്ത് മയക്കം സിനിമയുടെ ഷൂട്ടിങ്ങിനിടെ എടുത്ത ഫോട്ടോയ്ക്ക് പിന്നിൽ
സംഭവിച്ച കാര്യങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് മമ്മൂട്ടി. ക്രിസ്റ്റഫർ സിനിമയുടെ
റിലീസിന് മുന്നോടിയായി ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ആ വൈറൽ ഫോട്ടോയെ
കുറിച്ച മമ്മൂട്ടി പറഞ്ഞത്. താരം പറഞ്ഞത് ഇങ്ങനെയായിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nan-pakal.jpg?resize
=1280%2C720&ssl=1)

”ആ ഫോട്ടോ എപ്പോൾ എടുത്തതാണെന്നെനിക്ക് ഓർമയില്ല.സിനിയിൽ ഞാൻ അവിടെ കിടക്കുന്ന സീൻ 
ഉണ്ടെന്ന് തോന്നുന്നു. അവിടെ കിടക്കാൻ വലിയ സൗകര്യമൊന്നും ഉണ്ടായിരുന്നില്ല. പിന്നെ
നിലത്ത് കിടന്നാൽ അഴുക്ക് പറ്റും, പാന്റ് ചുളിയും, മേക്കപ്പ് പോകും എന്നുള്ള പ്രശ്നങ്ങളൊന്നുമില്ല.
സിനിമയിൽ ആ മുണ്ടും ഷർട്ടും തന്നെയാണ് ത്രൂ ഔട്ട് ഉള്ളത്. അത് രണ്ട് മൂന്ന് ജോഡിയുണ്ടെന്ന്
തോന്നുന്നു. ആ ഡ്രസ്സ് കഴുകിയിട്ടാണ് ഓരോ തവണയും ഉപയൊഗിച്ചത്. അതുകൊണ്ട് പ്രത്യേകിച്ച്
അഴുക്കൊന്നും പറ്റാനില്ല. അതിനകത്ത് ഉള്ള അഴുക്കിനേക്കാൾ കൂടുതൽ കിടക്കുന്ന സ്ഥലത്തും
ഇല്ലെന്നും താരം വ്യക്തമാക്കി.ചിത്രത്തിൽ അമ്പലത്തിന് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്ന
ഒരു രംഗമുണ്ട്. അത് കഴിഞ്ഞിട്ടുള്ള ഷോട്ടിന് മുമ്പ് അവിടെ കിടന്ന് ഒന്ന് കണ്ണടച്ചെന്നെ
ഒള്ളൂ. അതാണ് സത്യം. അല്ലാതെ ആ ചിത്രത്തിന്റെപുറകിൽ വേറെ കഥയൊന്നും ഇല്ലെന്നും മമ്മൂട്ടി
പറഞ്ഞു.”

 
