# പൊന്നിയൻ സെൽവൻ ആരംഭിക്കുന്നത് മലയാള നടനിലൂടെ… സിനിമ പരിചയപ്പെടുത്തുന്നത് മലയാളത്തിലെ ഗംഭീര ശബ്ദത്തിനുടമ!!

- Link: https://ml.b4blaze.com/film-news/mammoty-voce-over-in-ponniyin-selvan
- Published: 2022-09-28T10:05:27+05:30
- Author: Ajay

സിനിമലോകം കാത്തിരിക്കുകയാണ് ഇതിഹാസചിത്രത്തിനായി. മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയൻ
സെൽവനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.പത്താം നൂറ്റാണ്ടിലെ ചോള സാമ്രാജ്യത്തിനെ കുറിച്ചുള്ള
കഥ പറയാൻ സിനിമ ഈ മാസം 30ന് പ്രദർശനത്തിനെത്തും. താരസമ്പന്നമായ സിനിമയിലേക്ക് മലയാളത്തിലെ
പ്രമുഖ നടന്റെ ശബ്ദവുമെത്തുന്നുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/ps-1-1.jpg?resize
=1280%2C720&ssl=1)

സംവിധാനയകൻ മണിരത്‌നം പൊന്നിയൻ സെൽവൻ പരിചയപ്പെടുത്താൻ മമ്മുട്ടിയോട് അഭ്യർത്ഥിച്ചതായും
താരം അതിന് നൽകിയ മറുപടിയും എന്തായിരുന്നുവെന്ന് പരറയുകയാണ്,”മമ്മുട്ടിസാറിനോട് നന്ദി
പറയേണ്ടതുണ്ട്.ഒരു ദീവസം അദ്ദേഹത്തെ വിളിച്ച് പൊന്നിയൻ സെൽവൻ പരിചയപ്പെടുത്താനായി ഒരാളെ
വേണം, നിങ്ങൾ വോയിസ് ഓവർ നൽകാമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്റിനു ശേഷം മമ്മൂട്ടി 
പറഞ്ഞത്എനിക്ക് അയക്കു ഞാൻ ചെയ്്ത് തരാം എന്നാണ്. ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ
ശബ്ദത്തിലൂടെയായിരുക്കും” മണിരത്‌നം വ്യക്തമാക്കി.

 വിശ്വ പ്രസിദ്ധ സാഹിത്യകാരൻ കൽക്കിയുടെ ചരിത്ര പസിദ്ധമായ നോവലിനെ ആസ്പദമാക്കിയാണ്
മണിരത്‌നം പൊന്നിയിൻ സെൽവൻ ഒരുക്കിയിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി,റഹ്‌മാൻ,
പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യ ലക്ഷമി,ശോഭിത 
ദുലിപാല, ബാബു ആന്റണി, ലാൽ, റിയാസ് ഖാൻ,തുടങ്ങി വൻ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
500 കോടി മുതൽ മുടക്കിലാണ് പൊന്നിയിൻ സെൽവൻ നിർമ്മിച്ചിരിക്കുന്നത്.

 
