# വരുന്നു മമ്മുക്കയുടെ മറ്റൊരു വെറൈറ്റി ഐറ്റം: ലിജോ ജോസ് മമ്മുക്ക കൂട്ടുകെട്ടിനൊപ്പം ഫഹദ് ഫാസിലും: ഷൂട്ടിങ് ഉടന്‍ തുടങ്ങിയേക്കും

- Link: https://ml.b4blaze.com/film-news/mamooys-new-cineam-comming-soon
- Published: 2022-05-09T17:51:23+05:30
- Author: Rahul

മമ്മൂട്ടി ലിജോ ജോസ് പല്ലിശ്ശേരി കൂട്ടുകെട്ടില്‍ മറ്റൊരു വെറൈറ്റി സിനിമാ അനുഭവം ഒരുങ്ങുന്നതായി
റിപ്പോര്‍ട്ട്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന് പിന്നാലെ മമ്മൂട്ടി കമ്പനി
നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നതായും വാര്‍ത്തകള്‍
വ്യക്തമാക്കുന്നു.

പി.എസ് റഫീഖ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ആമേന്‍ സിനിമയിലാണ് റഫീഖും ലിജോ
ജോസും മുമ്പ് ഒരുമിച്ചത്. നന്‍പകന്‍ നേരത്ത് മയക്കം, റോഷോക്ക് എന്നീ സിനിമകളാണ് നിലവില്‍
മമ്മൂട്ടി കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. എന്നാല്‍ ലിജോ ജോസ് മമ്മൂക്ക കൂട്ടുകെട്ടില്‍
ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/mammotty.jpg?resize
=1280%2C720&ssl=1)

മമ്മൂട്ടി ലിജോ ജോസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നന്‍പകന്‍ നേരത്ത് മയക്കം ഈ മാസം തിയേറ്ററുകളില്‍
എത്തും. രതീന ഷെര്‍ഷാദ് സംവിധാനം ചെയ്യുന്ന പുഴു ആണ് മമ്മുക്കയുടെ റിലിസിന് ഒരുങ്ങുന്ന
മറ്റൊരു ചിത്രം. ചിത്രം മെയ് 13ന് ഒ ടി ടി റിലീസായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.

മികച്ച പ്രതികരണവുമായി മമ്മൂട്ടി ചിത്രമായ സിബിഐ 5 ദി ബ്രെയ്ന്‍ മികച്ച പ്രതികരണങ്ങളുമായി
പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ വിജയാഘോഷം നടന്‍ ജഗതി ശ്രീകുമാറിന്റെ വീട്ടില്‍
സംവിധായകന്‍ കെ മധുവിന്റെ നേതൃത്വത്തില്‍ ആഘോഷിച്ചിരുന്നു. സിബിഐ ആറാം പതിപ്പ് ഉണ്ടായിരിക്കുമെന്നും
ചിത്രത്തില്‍ ഇന്‍സ്‌പെക്ടര്‍ വിക്രം ആയി ജഗതി വീണ്ടും എത്തുമെന്നും സംവിധായകന്‍ പ്രഖ്യാപിച്ചിരുന്നു.

സിബിഐയുടെ ആറാം പതിപ്പിനെ കുറിച്ചുള്ള ആലോചനയിലാണെന്ന് മധു പറയുന്നു. ചിത്രത്തില്‍ 
വിക്രം ആയി ജഗതി ശ്രീകുമാര്‍ ഉണ്ടായിരിക്കുമെന്ന ഉറപ്പും അദ്ദേഹം മാധ്യമങ്ങള്‍ക്ക് 
നല്‍കി. സിനിമ കണാന്‍ തിയേറ്ററിലേയ്ക്ക് പോകുന്നില്ലേ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്
തല കുലുക്കി ഉണ്ട് എന്ന മറുപടി ജഗതി നല്‍കി.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/mammootty7676.jpg?
resize=1200%2C675&ssl=1)

സിബിഐ പരമ്പരയ്ക്ക് അഞ്ചാം ഭാഗം ഒരുങ്ങുന്ന എന്ന വാര്‍ത്ത സിനിമാ ലോകത്ത് ഉണ്ടാക്കിയ
ഊര്‍ജ്ജം ചെറുതൊന്നുമല്ല. ആദ്യമായാണ് ഒരു മലയാള സിനിമയ്ക്ക് അഞ്ച് ഭാഗങ്ങള്‍ ഒരുങ്ങുന്നത്.
ഈ പ്രത്യേകതയ്ക്കും അപ്പുറം പരമ്പരയിലെ ഏറ്റവും ശ്രദ്ധേയ കഥാപാത്രങ്ങളില്‍ ഒന്നായ ഇന്‍സ്‌പെക്ടര്‍
വിക്രം ആയി ജഗതി ഇല്ലാ എന്നത് സിനിമാ പ്രേമികള്‍ക്ക് വലിയ ദുഖം സമ്മാനിച്ചു. എന്നാല്‍
സിനിമയില്‍ ജഗതി ഉണ്ടാകുമെന്ന വാര്‍ത്ത പിന്നീട് പുറത്തുവന്നത് ആരാധകര്‍ക്ക് ആവേശവുമായി.

ചിത്രത്തില്‍ വിക്രമായി ജഗതി വീണ്ടും എത്തിയപ്പോള്‍ വിക്രത്തിന്റെ മകന്റെ കഥാപാത്രത്തെ
അവതരിപ്പിച്ചുകൊണ്ട് സിനിമയിലും അച്ഛന്റെ മകനായി രാജ്കുമാറും സിബിഐ 5ല്‍ എത്തി. അച്ഛന്റെ
കൂടെയുള്ള സിനിമാ പ്രവേശനം വലിയ പ്രതീക്ഷയാണ് നല്‍കുന്നതെന്ന് രാജ്കുമാര്‍ പിന്നീട്
പ്രതികരിച്ചു.
