# കരുത്തയായ മംമ്തയെ നഷ്ടമായി!!! ശരീരത്തിന്റെ 70 ശതമാനവും രോഗം കവര്‍ന്നു- രോഗവിവരം പങ്കുവച്ച് താരം

- Link: https://ml.b4blaze.com/film-news/mamta-mohandas-about-skin-disease
- Published: 2023-02-16T18:51:10+05:30
- Author: Anu

മയൂഖത്തിലൂടെ മലയാളത്തിന്റെ പ്രിയ നായികയായി മാറിയ താരമാണ് മംമ്ത മോഹന്‍ദാസ്. നടി മാത്രമല്ല
മികച്ച ഗായിക കൂടിയാണ് മംമ്ത. നടിയായി തിളങ്ങുന്ന സമയത്താണ് താരത്തിന്റെ ജീവിതത്തില്‍
കരിനിഴല്‍ പടര്‍ത്തി കാന്‍സര്‍ എത്തിയത്. പിന്നീട് കാന്‍സറിനെ അതിജീവിച്ച് താരം സിനിമയിലേക്കെത്തി,
വിവാഹവും കഴിഞ്ഞു. എന്നാല്‍ വീണ്ടും താരത്തിന്റെ ജീവിതത്തിലേക്ക് കാന്‍സറെത്തിയതോടെ
വിവാഹബന്ധവും വേര്‍പ്പെടുത്തിയിരുന്നു.

ഇപ്പോള്‍ കാന്‍സറിനെ അതിജീവിച്ച താരം സിനിമയിലും സജീവമാണ്. അതിനിടെ അടുത്തിടെ മറ്റൊരു
മഹാമാരിയും താരത്തിനെ തേടി എത്തിയിരുന്നു. ഓട്ടോ ഇമ്യൂണല്‍ ഡിസീസ് എന്ന രോഗമാണ് താരത്തിനെ
ബാധിച്ചിരുന്നത്. തൊലിയുടെ നിറം മങ്ങുന്ന അവസ്ഥയാണ് താരം നേരിടുന്നത്. താരം തന്നെയാണ്
തനിക്ക് രോഗം ബാധിച്ച കാര്യം പങ്കുവച്ചിരുന്നത്. അസുഖത്തെ കുറിച്ച് തുറന്ന് പറഞ്ഞതിന്
പിന്നാലെ,
 നിരവധി പേര്‍ താരത്തിന് പിന്തുണയും പ്രാര്‍ഥനയുമായി എത്തിയിരുന്നു.  ഇപ്പോഴിതാ
രോഗം കൂടുതല്‍ ഗുരുതരമായെന്ന് പറയുകയാണ് നടി. ഒന്‍പത് മാസങ്ങള്‍ക്ക് ശേഷമാണ് എന്റെ 
രോഗവിവരം അച്ഛനോടും അമ്മയോടും പറഞ്ഞത്. അവര്‍ക്ക് പെട്ടെന്ന് അത് സഹിക്കാന്‍ കഴിഞ്ഞില്ല.
വളരെ പ്രയാസമേറിയ അവസ്ഥയായിരുന്നു അവരുടേത്.

അസുഖം കൂടുതലായതോടെ ഞാന്‍ അമേരിക്കയിലേക്ക് പോയി, അവിടെ ചെന്നതോടെ ഞാന്‍ എന്റെ രോഗവിവരം
മറന്നു പോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി, സ്വാതന്ത്ര്യത്തോടെ ജീവിച്ചു. ശേഷം 
ഞാന്‍ നാട്ടില്‍ വന്ന് പമ്പില്‍ എണ്ണ അടിക്കാന്‍ പോയപ്പോള്‍, എന്നെ കണ്ടതും പെട്ടെന്ന്
ഒരാള്‍ ചോദിച്ചു ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല
അപകടം പറ്റിയതാണോ’ എന്ന്.
  അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ്
ഓര്‍മ്മ വന്നത് ഞാന്‍ മേക്കപ്പിടാതെയാണ് പുറത്ത് വന്നത്. ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്.
ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല. ഇവരെ തിരുത്തുക സാധ്യമല്ല.

സത്യത്തില്‍ ഞാന്‍ ഈ വെള്ളപ്പാണ്ടിനെ കുറിച്ച് ആരോടും പറയാന്‍ ആഗ്രഹിച്ചിരുന്നില്ല.
ആളുകള്‍ അത് കാണുകയും എന്നോട് ചോദിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഞാന്‍ സംസാരിക്കാന്‍
തുടങ്ങുന്നത്.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ എനിക്ക് വളരെ വിഷമകരമായിരുന്നു. എല്ലാദിവസവും രാവിലെ എഴുന്നേല്‍ക്കുമ്പോള്‍
മുഖത്ത് വെള്ള പാടുകള്‍ കാണുന്നത് ബുദ്ധിമുട്ടായിരുന്നു.
  ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്.
ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. എനിക്ക് ബ്രൗണ്‍ മേക്കപ്പ് ഇടണം. മേക്കപ്പില്ലാതെ
പുറത്ത് പോകാനാകില്ല. പുറത്തുള്ളവരില്‍ നിന്നും ഒളിച്ചു വച്ച് ഒളിച്ചുവച്ച് എന്നില്‍
നിന്നു തന്നെ ഒളിക്കാന്‍ തുടങ്ങി. എന്നില്‍ പോലും ഞാനില്ലാതായി. പഴയ, കരുത്തയായ മംമ്തയെ
എനിക്ക് നഷ്ടമായി.

എല്ലാ ദിവസവും ഞാന്‍ കരയുകയായിരുന്നു. ശേഷമാണ് ആയുര്‍വേദ ചികിത്സ ആരംഭിക്കുകയും മാറ്റം
കാണാന്‍ തുടങ്ങിയതും. എന്റെ തലയിലെ ഭാരമൊന്ന് ഇറക്കിവെക്കാം എന്ന് കരുതി. ചുറ്റും വായുവുണ്ടെങ്കിലും
ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്നും താരം പറയുന്നു.
