# എനിക്ക് നാണം വരുന്നുണ്ട്… അമ്പിളിയ്ക്ക് വരുന്നുണ്ടോ!! പൊട്ടിച്ചിരിപ്പിച്ച് മന്ദാകിനി ട്രെയിലര്‍

- Link: https://ml.b4blaze.com/film-news/mandakini-movie-trailer
- Published: 2024-04-28T18:30:36+05:30
- Author: Anu

അല്‍ത്താഫ് സലിം, അനാര്‍ക്കലി മരിക്കാര്‍ എന്നിവര്‍ നായകനും നായികയുമാകുന്ന ചിത്രമാണ്‘
മന്ദാകിനി’. വിനോദ് ലീലയാണ് ചിത്രത്തിന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സ്‌പൈര്‍
പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആരോമല്‍
എന്ന കഥാപാത്രമായി അല്‍ത്താഫും അമ്പിളി എന്ന കഥാപാത്രമായി അനാര്‍ക്കലിയുമെത്തുന്ന ഫണ്‍
എന്റെര്‍ടെയ്‌നറാണ് മന്ദാകിനി.

ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിന്റെ ഛായാഗ്രഹണം ഷിജു എം ബാസ്‌കര്‍ നിര്‍വ്വഹിക്കുന്നു ഷിജു എം ബാസ്‌കര്‍,
ശാലു എന്നിവരുടെതാണ് ചിത്രത്തിന്റെ കഥ. ബിബിന്‍ അശോക് ആണ് സംഗീതം ഒരുക്കുന്നത്. ലാല്‍
ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ
വേഷത്തിലെത്തുന്നുണ്ട്.  ഗണപതി, ജാഫര്‍ ഇടുക്കി, സരിത കുക്കു, വിനീത് തട്ടില്‍, അശ്വതി
ശ്രീകാന്ത്, കുട്ടി അഖില്‍,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്, രശ്മി അനില്‍,ബബിത
ബഷീര്‍, പ്രതീഷ് ജേക്കബ്, അമ്പിളി സുനില്‍, അഖില്‍ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു 
കഥാപാത്രങ്ങളാകുന്നത്.  എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ബിനു നായര്‍, ചിത്രസംയോജനം-
ഷെറില്‍, കലാസംവിധാനം- സുനില്‍ കുമാരന്‍, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രന്‍,മേക്കപ്പ്-
മനു മോഹന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനര്‍-സൗമ്യത 
വര്‍മ്മ,സൗണ്ട് ഡിസൈന്‍-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഏബിള്‍ കൗസ്തുഭം, പ്രൊഡക്ഷന്‍
എക്‌സിക്യൂട്ടീവ്-വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ആന്റണി തോമസ്, മനോജ് സ്റ്റില്‍സ്-
ഷൈന്‍ ചെട്ടികുളങ്ങര,പോസ്റ്റര്‍ ഡിസൈന്‍-ഓള്‍ഡ് മങ്ക്‌സ്, മീഡിയ കോഡിനേറ്റര്‍-ശബരി,
പി ആര്‍ ഒ-എ എസ് ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറപ്രവര്‍ത്തകര്‍.
