# ‘പൊന്നിയിന്‍ സെല്‍വന്‍’ രണ്ടാം ഭാഗത്തില്‍ വിജയ് യേശുദാസുമെത്തുന്നു

- Link: https://ml.b4blaze.com/film-news/mani-ratnam-film-ponniyin-selvan-will-have-vijay-yesudas-in-its-second-part
- Published: 2023-03-21T20:36:06+05:30
- Author: Gargi

മണിരത്‌നത്തിന്റെ ഇതിഹാസ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പില്‍
ആണ് ഇന്ത്യന്‍ സിനിമാ പ്രേക്ഷകര്‍. ഏപ്രില്‍ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന
ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തില്‍ ഗായകനും
നടനുമായ വിജയ് യേശുദാസും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് യേശുദാസ് ചിത്രത്തിന്റെ
ആദ്യ ഭാഗത്തില്‍ വേഷമിട്ടിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടെന്ന് അനലിസ്റ്റ് ശ്രീധര്‍ പിള്ള
ട്വീറ്റ് ചെയ്യുന്നു. എഡിറ്റിംഗ് ടേബിളില്‍ അദ്ദേഹത്തിന്റെ ഭാഗം വെട്ടി മാറ്റുകയായിരുന്നു.
എന്നാല്‍ ‘പൊന്നിയിന്‍ സെല്‍വന്റെ’ രണ്ടാം ഭാഗത്തില്‍ ചില ഫ്‌ലാഷ് ബാക്ക് സീനുകളില്‍
വിജയ് യേശുദാസുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വിജയ് യേശുദാസ് ഒരു ഗാനവും മലയാളം പതിപ്പില്‍
ആലപിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുള്ളതായി ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/10/ponniyin-selvan-
23.jpg?resize=1280%2C720&ssl=1)

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ഇതിഹാസ നോവലിനെ ആസ്പദമാക്കിയാണ് അതേ പേരില്‍ ആണ് മണിരത്‌നം
ചിത്രം ഒരുക്കിയത്. ശ്യാം കൗശലാണ് ആക്ഷന്‍ കൊറിയോഗ്രഫി. ബൃന്ദയാണ് നൃത്ത സംവിധാനം. 
ആനന്ദ് കൃഷ്ണമൂര്‍ത്തിയാണ് സൗണ്ട് ഡിസൈനര്‍. എ ആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീത
സംവിധാനം നിര്‍വഹിക്കുന്നത്.

> Is [@IAMVIJAYYESUDAS](https://twitter.com/IAMVIJAYYESUDAS?ref_src=twsrc%5Etfw)
> doing a role in [#PS2](https://twitter.com/hashtag/PS2?src=hash&ref_src=twsrc%5Etfw)?
> The buzz is that he had a small role in [#PS1](https://twitter.com/hashtag/PS1?src=hash&ref_src=twsrc%5Etfw),
> but got chopped at the editing table! Now latest we hear is that it may be retained
> in some flashback scene in [#PS2](https://twitter.com/hashtag/PS2?src=hash&ref_src=twsrc%5Etfw).
> However good news is that he has sung a song for [#PS2](https://twitter.com/hashtag/PS2?src=hash&ref_src=twsrc%5Etfw)(
> Mal) version! [pic.twitter.com/Egq8msdKdv](https://t.co/Egq8msdKdv)
> — Sreedhar Pillai (@sri50) [March 21, 2023](https://twitter.com/sri50/status/1638118684022677504?ref_src=twsrc%5Etfw)

വിക്രം, ജയം രവി, കാര്‍ത്തി, റഹ്‌മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്,
ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,
ഐശ്വര്യാ റായ് ബച്ചന്‍, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കള്‍ പൊന്നിയിന്‍
സെല്‍വനിലുണ്ട്. 125 കോടിക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ്ങ് അവകാശം വിറ്റുപോയതെന്നാണ്
റിപ്പോര്‍ട്ട്. ആമസോണ്‍ പ്രൈം വീഡിയോയാണ് ചിത്രത്തിന്റെ ഒടിടി പാര്‍ട്ണര്‍. തമിഴിനു
പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ആദ്യഭാഗം പ്രദര്‍ശനത്തിന് എത്തിയിരുന്നു.
