# ഒടുവില്‍ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍..!!

- Link: https://ml.b4blaze.com/film-news/manikuttan-about-his-marriage
- Published: 2022-04-14T08:46:19+05:30
- Author: Rahul

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി മാറിയ നടന്‍
മണിക്കുട്ടനെ പ്രേക്ഷകര്‍ അടുത്തറിയുന്നത് ബിഗ്ഗ്‌ബോസ്സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്.
ബിഗ് ബോസ് മലയാളം സീസണ്‍ മൂന്നിലെ വിജയിയും ആയിരുന്നു മണിക്കുട്ടന്‍. ഷോയില്‍ വെച്ച്
നടി സൂര്യ തന്റെ പ്രണയം മണിക്കുട്ടനോട് പറഞ്ഞിരുന്നു എങ്കിലും താരം അത് നിരസിക്കുകയായിരുന്നു.
ഇപ്പോഴിതാ ഒരു പ്രമുഖ ചാനല്‍ സംഘടിപ്പിച്ച പരിപാടിയില്‍ അതിഥിയായി എത്തിയപ്പോള്‍ താരം
പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/03/manikuttan-300x169.
jpg?resize=1154%2C650&ssl=1)

വിവാഹത്തെ കുറിച്ചാണ് നടന്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. സ്വാസിക അവതാരകയായി എത്തിയ 
റെഡ് കാര്‍പ്പെറ്റ് എന്ന ഷോയിലാണ് നടനും നടി ലക്ഷ്മി ഗോപാല സ്വാമിയും അതിഥികളായി എത്തിയത്,
അന്ന് ബിഗ്ഗ് ബോസ്സ് ഷോയില്‍ വെച്ച് താരത്തിന്റെ വിവാഹക്കാര്യം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഒടുവില്‍ തന്റെ വിവാഹത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മണിക്കുട്ടന്‍.
ഉള്ളിലൊരു പ്രണയമൊന്നുമില്ല, അങ്ങനെ ഒളിച്ച് വെക്കാനെന്തിരിക്കുന്നു, എന്തേലും ഉണ്ടേല്‍
ഞാന്‍ എല്ലാവരോടും പറയും. എന്നാണ് താരം പറഞ്ഞത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/04/manikuttan-bb-300x169.
jpg?resize=1152%2C649&ssl=1)

ബിഗ് ബോസ് നടക്കുന്ന സമയത്ത് അനൂപിന്റെ വിവാഹം വലിയൊരു ചര്‍ച്ചയായിരുന്നു. അവന്റെ മനസ്
പോലെ തന്നെ വലിയൊരു ഭാഗ്യമാണ് ഐശ്വര്യ. അതുപോലെ എനിക്കും നല്ലൊരു ഭാഗ്യം വരും എന്നാണ്
നടന്‍ പറയുന്നത്. നാളുകള്‍ ഏറെയായിട്ടും എന്തുകൊണ്ടാണ് മണിക്കുട്ടന്‍ ഒരു വിവാഹത്തെ
കുറിച്ച് ചിന്തിക്കാത്തത് എന്ന ചോദ്യത്തിനായിരുന്നു നടന്‍ മറുപടി നല്‍കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/08/manikuttan-images-
300x300.jpg?resize=1151%2C1151&ssl=1)

അതേസമയം, തനിക്ക് ബിഗ്ഗ്‌ബോസ്സ് ഷോയില്‍ വിജയ് ആയതില്‍ കിട്ടിയ ഫ്‌ളാറ്റിന്റെ കാര്യത്തില്‍
തീരുമാനം ആയ വിവരം താരം അറിയിച്ചിരുന്നു. അച്ഛന്റെ അസുഖത്തെ തുടര്‍ന്ന് കുറച്ച് തിരക്കിലായി
പോയത് കൊണ്ടാണ് തനിക്ക് ആ സന്തോഷ വിവരം എല്ലാവരേയും അറിയിക്കാന്‍ കഴിയാതിരുന്നത് എന്നും
താരം പറഞ്ഞിരുന്നു.

 

 
