# ആടുജീവിതത്തിലെ സംഭവം നടന്ന സംഭവമെന്ന് പറയുമ്പോൾ തനിക്ക് ഭയം ഉണ്ടകുന്നു,മണിരത്നം 

- Link: https://ml.b4blaze.com/film-news/manirthanam-about-aadujeevitham
- Published: 2024-03-29T17:06:13+05:30
- Author: Suji

പ്രേക്ഷക പ്രശംസ നേടി ആട് ജീവിതം ഇപ്പോൾ തീയറ്ററുകളിൽ മുന്നേറുകയാണ്, ഈ ഒരു വേളയിൽ 
ആടുജീവിതത്തെ കുറിച്ച് ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ മണിരത്നം പറഞ്ഞ വാക്കുകളാണ് കൂടുതൽ
ശ്രെദ്ധേയമാകുന്നത്. ബ്ലെസിക്ക് മണിരത്നം അയച്ചുകൊടുത്ത വാട്സപ്പിലാണ് ഇങ്ങനൊരു കാര്യംപറയുന്നത്,
ഈ സന്ദേശം ബ്ലെസി തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെക്കുകയും ചെയ്യ്തു മണിരത്നം പറഞ്ഞ 
വാക്കുകൾ.. അഭിനന്ദങ്ങൾ. താങ്കൾ എടുത്ത എഫേർട്ട് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/m1.jpg?resize=520%
2C588&ssl=1)

ഇത് യഥാർത്ഥത്തിൽ നടന്ന സംഭവമാണെന് പറയുമ്പോൾ തനിക്ക് ഭയം തോന്നുന്നു,കൂടാതെ പൃഥ്വിരാജിനെയും
ചിത്രത്തിന്റെ അണിയറപ്രവർത്തകരെയും മണിരത്നം അഭിനന്ദിക്കുകയും ചെയ്യ്തു. ഈ സിനിമ എങ്ങനെ
നിങ്ങൾ സാദ്യമാക്കി എന്ന് മനസിലാകുന്നില്ല. മരുഭൂമിയുടെ കാടിന്യവും അതിന്റെ അക്രമാസക്തമായ
ശാന്തതയും , അനന്തതയും അതുപോലെ കാണിക്കാൻ കഴിഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mani1-2.jpg?resize
=706%2C437&ssl=1)

താങ്കളുടെയും,സുനിലിന്റെ വർക്ക് ഉചിതം തന്നെ, അതിനേക്കാൾ ഈ സംഭവം നടന്നിട്ടിട്ടുണ്ട്
എന്ന് അറിഞപ്പോൾ ഭയം തോന്നുന്നു, അധികം സെന്റിമെന്റിൽ ആകാതെ അവസാനിപ്പിച്ചതിന് ഒരുപാട്
നന്ദി. ഓൾ ദി ബെസ്റ്റ് എന്നാണ് മണിരത്നം കുറിച്ചിരിക്കുന്നത്, അതിനോടൊപ്പം ബ്ലെസി ഇതിന്
മറുപടി നൽകിയത്, ഈ ചിത്രത്തിന്റെ ടീമംഗങ്ങൾക്കും, താങ്കളുടെ അഭിനന്ദനത്തിനും ഒരുപാട്
നന്ദി പറയുന്നു എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/blesi1-2.jpg?resize
=1084%2C610&ssl=1)
