# ‘പാവാട’ യില്‍ അഭിനയിക്കുമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്ത് ചെന്നു… പക്ഷേ!! സംഭവിച്ചത് മറ്റൊന്ന്!!

- Link: https://ml.b4blaze.com/film-news/maniyan-pilla-raju-about-pavada-movie
- Published: 2022-01-05T14:06:28+05:30
- Author: Rahul

പൃഥ്വിരാജ്, അനൂപ് മോനോന്‍, മിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജി മാര്‍ത്താണ്ഡന്റെ
സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു പാവാട. നടനും നിര്‍മ്മാതാവുമായ മണിയന്‍പിള്ള
രാജു ആയിരുന്നു ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വ്വഹിച്ചത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച്
അദ്ദേഹം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ നടിയും
നര്‍ത്തകിയും ആയ ആശാ ശരത്ത് ഒരു പ്രധാന വേഷം കൈകാര്യം ചെയ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/maniyan-2-300x169.
jpg?resize=864%2C487&ssl=1)

ആ വേഷത്തിലേത്ത് താന്‍ ആദ്യം കണ്ടത് ശോഭനയെ ആയിരുന്നു എന്നാണ് അദ്ദേഹം തുറന്ന് പറഞ്ഞിരിക്കുന്നത്.
അതിന് വേണ്ടി ശോഭനയെ സമീപിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. താന്‍ നിര്‍മ്മിച്ച
പാവാട സിനിമയില്‍ ഒരു പ്രധാന വേഷം അഭിനയിക്കാമോ എന്ന് ചോദിച്ച് ശോഭനയുടെ അടുത്ത് ചെന്നിരുന്നു.
എന്നാല്‍ ശോഭന സ്നേഹപൂര്‍വ്വം ഒഴിവായി എന്നാണ് മണിയന്‍പിള്ള പറയുന്നത്. എന്നാല്‍ സിനിമ
ചെയ്യാത്തത് വര്‍ക്കിലുളള മറ്റ് കമിന്റ്മെന്‍സ് കൊണ്ടാണെന്ന് ശേഭന പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/shobhana-300x169.
jpg?resize=943%2C531&ssl=1)

തന്നെ കൊണ്ടുവരാന്‍ അത്ര വലിയ പാടില്ല. തനിക്ക് ഒരു നോട്ടീസ് കൊടുക്കണം, എന്നാല്‍ ഇവിടത്തെ
കാര്യം അങ്ങനെയല്ല. പെട്ടെന്ന് ഡേറ്റ് കിട്ടും.അടുത്ത മാസത്തെ 30 ദിവസം വന്ന് ഡേറ്റ്
ചോദിക്കും. അപ്പോള്‍ തനിക്ക് ചെയ്യാന്‍ പറ്റില്ല. നിരവധി കമിറ്റ്മെന്റ്സുണ്ട് എന്നാണ്
ശോഭന പറയുന്നത്. എന്നാല്‍ അത് അല്ല ചെന്നൈയില്‍ നിന്ന് വരാന്‍ മടിയാണ് എന്നാണ് മണിയന്‍പിള്ള
രാജു പറയുന്നത്. എന്നാല്‍ അങ്ങനെയൊന്നുമില്ലെന്നും ശോഭന പറയുന്നുണ്ട്. ചിത്രത്തില്‍
ആശ ശരത്തിന് പകരം ആദ്യം പരിഗണിച്ചിരുന്നത് നടി ശോഭനയെ ആയിരുന്നുവെന്ന വാര്‍ത്തകള്‍ 
നേരത്തെ എത്തിയിരുന്നു.
