# ‘ആ നടന്‍ ബാസ്റ്റാര്‍ഡ് എന്ന് വിളിച്ച് തന്നെ വഴക്ക് പറഞ്ഞു’ ഒരുപാട് കരഞ്ഞെന്നും മണിയന്‍ പിള്ള

- Link: https://ml.b4blaze.com/film-news/maniyan-pillai-raju-about-bad-experience-in-film-industry
- Published: 2022-09-03T12:44:04+05:30
- Author: Gargi

മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടനാണ് മണിയന്‍ പിള്ള രാജു. നടന്‍, നിര്‍മാതാവ് എന്നീ
മേഖലകളില്‍ കഴിവ് തെളിയിച്ച താരം സിനിമയിലെ തന്റെ മറക്കാനാകാത്ത ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/maniyan-2.jpg?resize
=960%2C540&ssl=1)

നടന്‍ ബഹദൂര്‍ മണിയന്‍ പിള്ളയെ വഴക്ക് പറഞ്ഞതാണ് സംഭവം. കാന്‍ മീഡിയയ്ക്ക് നല്‍കിയ 
അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്. ഒരിക്കല്‍ എ.ബി രാജിന്റെ രാജു റഹിം
എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ചിത്രത്തിന്റ ഒരു സീനില്‍ താനും ബഹദൂര്‍ ഇക്കയും
നടന്ന് വരുമ്പോള്‍ ഒരു പട്ടി നെക്ലൈസുമായി ഓടി വരുന്നു, പട്ടിടെ വായില്‍ നിന്ന് നെക്ലൈസ്
വാങ്ങി നിനക്ക് ഇത് എവിടുന്ന് കിട്ടി എന്ന് ചോദിക്കുന്നതാണ് സീന്‍.

ചെല്ലപ്പന്‍ കുട്ടപ്പന്‍ എന്ന രണ്ട് കഥാപാത്രമായാണ് ഞങ്ങള്‍ എത്തിയത്. ഡയറക്ടര്‍ ആക്ഷന്‍
പറഞ്ഞു. കുറെ നേരം നിന്നിട്ടും പട്ടി വരാത്തത് കൊണ്ട് താന്‍ ആ നെക്ലൈസ് എടുത്ത് ഡയലോ?
ഗ് പറയാന്‍ വന്നപ്പോള്‍ ഡയറക്ടര്‍ കട്ട് പറഞ്ഞു. ഇത് കണ്ട ബഹദൂര്‍ ഇക്ക ബാസ്റ്റാര്‍ഡ്
എന്ന് വിളിച്ച് തന്നെ വഴക്ക് പറഞ്ഞു. പട്ടിടെ ബോധം പോലും നിനക്കില്ലെ എന്നാണ് അദ്ദേഹം
ചോദിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/04/Maniyan-Pilla-Raju.
jpg?resize=845%2C444&ssl=1)

പിന്നീട് ഡയറക്ടര്‍ വന്ന് അദ്ദേഹത്തോട് തന്റെ ഭാഗത്തല്ല തെറ്റ് എന്ന് പറഞ്ഞിട്ടാണ് 
അദ്ദേഹം വഴക്ക് നിര്‍ത്തിയത്. അത് തനിക്ക് ഒരുപാട് വിഷമമുണ്ടാക്കിയിരുന്നു. തന്റെ ജീവിതത്തിലെ
ആദ്യ അനുഭവമായിരുന്നു അത്. അതിന്റെ പേരില്‍ താന്‍ കുറെ കരഞ്ഞിരുന്നെന്നും, എന്നാല്‍
പിന്നീട് ബഹദൂര്‍ ഇക്ക അടുത്ത് വന്ന് തന്നെ ആശ്വസിപ്പിച്ചെന്നും താരം പറഞ്ഞു.
